സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ മുസ് ലിംകള്‍ ഓരോ മേഖലയിലെയും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന സമുദായത്തെപ്പറ്റി അവരുടെ ആഗമനം, ചരിത്രം, മതം, സംസ്‌കാരം എന്നീ തലങ്ങളില്‍ പഠനം നടത്തുകയാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ പോളിസിയുടെ ഉദ്ദേശ്യം.
അതനുസരിച്ച് ബേ ഏരിയയിലെ രണ്ടരലക്ഷത്തോളം വരുന്ന മുസ് ലിംസമൂഹത്തെക്കുറിച്ച് അവരുടെ ജീവിതം, സ്വയംസന്നദ്ധപ്രവര്‍ത്തനങ്ങള്‍, പ്രൊഫഷന്‍ തുടങ്ങിയവയെപ്പറ്റി പഠനം നടത്തിയപ്പോഴാണ് ദേശീയതലത്തില്‍ നടത്തുന്ന മൊത്തം ക്ഷേമപ്രവര്‍ത്തനങ്ങളേക്കാള്‍ ബേ ഏരിയയിലെ മുസ് ലിംകള്‍ നടത്തുന്നതായി വെളിപ്പെട്ടത്.
‘ബേ ഏരിയ മുസ് ലിം സ്റ്റഡി: സ്വത്വപ്രകാശനവും നിലനില്‍പും ‘ എന്ന തലക്കെട്ടില്‍ നടത്തിയ പഠനം എഴുത്തുകാരനും സാന്റക്ലാര യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റിക്കല്‍സയന്‍സ് അസി: പ്രൊഫസറുമായ ഫരീദ് സെന്‍സായി, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലെക്ചററുമായ ഹാതിം ബസിയാന്‍ തുടങ്ങിയവരാണ് നടത്തിയത്.