‘എല്ലാവര്‍ക്കും ഖുര്‍ആന്‍’ : ഡിജിറ്റല്‍ ഖുര്‍ആന്‍ വാന്‍ യാത്രതുടങ്ങി

quran-for-all-mobile-van-launched-by-muslim-scholars_200_200ശ്രീനഗര്‍: വ്യത്യസ്തഭാഷകളിലെ തര്‍ജ്ജമസൗകര്യത്തോടെയുള്ള ഡിജിറ്റല്‍ ഖുര്‍ആന്‍ വാന്‍ സന്ദേശപ്രചാരണാര്‍ഥം യാത്രആരംഭിച്ചു. കാശ്മീരിലെ സത്യസന്ദേശ് ഫൗണ്ടേഷനാണ് പുതിയ പ്രചാരണരീതിക്ക് ചുക്കാന്‍ പിടിക്കുന്നത്. മുസ്‌ലിംകളുടേതുമാത്രമല്ല ഖുര്‍ആന്‍ എന്ന ആശയം ഉയര്‍ത്തി ‘ഖുര്‍ആന്‍ എല്ലാവരുടേതും’ എന്ന ബാനറിലാണ് പ്രമുഖപണ്ഡിതനും ആള്‍ഇന്ത്യമുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയുമായ മൗലാന ഖാലിദ് സൈഫുല്ലാ റഹ്മാനി വാന്‍ ഫഌഗ് ഓഫ് ചെയ്തു.

ചടങ്ങില്‍ ലഖ്‌നൗവിലെ സയ്യിദ് ബിലാല്‍ ഹസ്സന്‍ നദ് വി, ബിലാലിയ ദാറുല്‍ ഉലൂം റെക്ടര്‍ മുഫ്തി അബ്ദുല്‍ റഷീദ്, സയ്യിദ് അര്‍ഷദ് ഹുസൈന്‍ നദ്‌വി, സര്‍താജ് അഹ്മദ്, ഷാഹിദ് ഷമീം തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ഖുര്‍ആന്റെ വ്യത്യസ്തഭാഷകളിലുള്ള തര്‍ജ്ജമകല്‍, പാരായണം തുടങ്ങിയവ സിഡി, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, മൈക്രോകാര്‍ഡ് എന്നിങ്ങനെ ഡിജിറ്റല്‍ രൂപത്തില്‍ വാനില്‍ ലഭ്യമാണ്.
————————————–
(ഇസ് ലാം പാഠശാല/07 August 2015)

Related Post