ജൈത്രയാത്ര തുടരുന്ന വിശ്വഭാഷ

 

എഴുതിയത് : കുഞ്ഞുമുഹമ്മദ് പുലവത്ത്

 

images (6). മുസ് ലിം ഭാഷ, ഖുര്‍ആന്‍ ഭാഷ, പ്രവാചകന്റെ ഭാഷ, അറബികളുടെ ഭാഷ എന്നിത്യാദി ബിംബ കല്‍പ്പനകളിലൂടെ അപരവല്‍ക്കരണത്തിന് വിധേയമായിരുന്ന അറബി ഭാഷ ഒരു വിശ്വ ഭാഷയുടെ തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഉപയോഗരഹിത ഭാഷ (Non-useful Language) എന്നൊരു മുദ്ര ബോധപൂര്‍വ്വമോ, അബോധപൂര്‍വ്വമോ അറബി ഭാഷക്ക് ചാര്‍ത്തപ്പെട്ടിരുന്നു. ക്രൈസ്തവര്‍, യഹൂദര്‍, തുടങ്ങിയ മുസ്്‌ലിമേതര സമൂഹങ്ങളുടെയും കൂടി മാതൃഭാഷയാണ് അറബി എന്ന് തിരിച്ചറിയാത്തതുകൊണ്ടുള്ള പ്രശ്‌നമാണിത്. വിശ്വോത്തര അറബി ഭാഷ നിഘണ്ടുവായ അല്‍ മുന്‍ജിദിന്റെ കര്‍ത്താവ് ക്രൈസ്തവനായ ലൂയിസ് മഅ്‌ലൂഫ് ആണ്. സാര്‍വ്വാംഗീകൃത അറബി ഭാഷാ നിഘണ്ടുവായ ‘കൊവാന്‍’ ക്രൈസ്തവനായ ജോണ്‍ കൊവാനാണ് രൂപകല്‍പ്പന ചെയ്തത്. ലബ്ധപ്രതിഷ്ഠരായ അറബി സാഹിത്യകാരന്മാരായ ഖലീല്‍ ജിബ്രാന്‍, ജോര്‍ജ് സൈദാന്‍, ഖലീല്‍ മുത്‌റാന്‍ തുടങ്ങിയവര്‍ ക്രൈസ്തവരായിരുന്നു. അമുസ്്‌ലിംകളും അനറബികളുമായ നിരവധി പേര്‍ കവിതകളിലൂടെയും കഥകളിലൂടെയും, നോവലുകളിലൂടെയും ട്രാമകളിലൂടെയും അറബി ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കിയിട്ടുണ്ട്.

Related Post