മുസ്‌ലിം നാഗരികത

പണ്ഡിറ്റ് നെഹ്‌റു തന്റെ പ്രശസ്തമായ  Glimpses of World History islamic civilizetionഎന്ന കൃതിയില്‍ എഴുതി ‘

‘പ്രാചീനര്‍ക്കിടയില്‍ ഈജിപ്തിലോ ഇന്ത്യയിലോ ചീനയിലോ ശരിയായ ശാസ്ത്രീയ സമ്പ്രദായം നാം കാണുന്നില്ല. അതിന്റെ ചെറിയൊരു ശകലം പുരാതന ഗ്രീസില്‍ ദൃശ്യമാണ്. റോമില്‍ അതുണ്ടായിരുന്നേയില്ല. എന്നാല്‍ അറബികളില്‍ ഈ ശാസ്ത്രീയമായ ആന്വേഷണബുദ്ധി പ്രകടമായിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ആധുനിക ശാസ്ത്രത്തിന്റെ പിതാക്കള്‍ മുസ്‌ലിംകളാണെന്ന് പറയാവുന്നതാണ്.”

വേദഗ്രന്ഥമായ ഖുര്‍ആന്‍ വിജ്ഞാനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ആദിമനുഷ്യനായ ആദമിനെ സൃഷ്ടിച്ചയുടനെ ദൈവം അവന് അറിവ് പഠിപ്പിച്ചു എന്ന് ഖുര്‍ആനില്‍ വായിക്കാം. അന്ത്യപ്രവാചകനായ മുഹമ്മദിന് ആദ്യമായി ലഭിച്ച ദിവ്യവെളിപാട് ”വായിക്കുക, പേനകൊണ്ട് എഴുതാന്‍ പഠിപ്പിച്ച നാഥന്റെ നാമത്തില്‍ വായിക്കുക” എന്നായിരുന്നു. ചരിത്രപഠനത്തിനും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ നിരീക്ഷമണത്തിനും ഖുര്‍ആന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.

”വിജ്ഞാനസമ്പാദനം വിശ്വാസികളായ സ്ത്രീപുരുഷന്‍മാരുടെ ബാദ്ധ്യതയാണെന്ന്” പറഞ്ഞ മുഹമ്മദ് നബിയും വിദ്യാഭ്യാസത്തെ ഏറെ പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. ഈ പ്രോല്‍സാഹനം മുസ്‌ലിംകളെ ലോകസംസ്‌കാരത്തിന്റെ നായകരാക്കി മാറ്റി.

മുസ്‌ലിംകളുടെ നാഗരികവളര്‍ച്ച സൂക്ഷ്മമായി വിശകലനം ചെയ്ത റോം ലാന്‍ഡോ തന്റെ ??????????????????? എന്ന കൃതിയില്‍ അഭിപ്രായപ്പെട്ടു; ”ശാസ്ത്രീയ ഗവേഷണങ്ങളുടെ പ്രചോദന ശക്തി ദൈവം സൃഷ്ടിച്ചതുപോലെ നിലനില്‍ക്കുന്നു. പ്രപഞ്ചത്തെപ്പറ്റി അഗാധമായ അറിവ് നേടാനുള്ള അദമ്യമയ ആഗ്രഹമെന്ന് അതിനെ സംഗ്രഹിക്കാം. യൂറോപ്പില്‍ സംഭവിച്ചതുപോലെ ഇസ്‌ലാമില്‍ മതവും ശാസ്ത്രവും ഭിന്നവഴികളല്ല പിന്‍തുടരുന്നത്. മതം യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്റെ എറ്റവും വലിയ പ്രചോദകശക്തിയാണ്. ശാസ്ത്രമാകട്ടെ, മതത്തിലേക്കുള്ള വഴികാട്ടിയും. ആതുരാലയങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, വിജ്ഞാനശാഖകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നീ വിഷയങ്ങളിലും അറബികളുടെ കണ്ടുപിടുത്തം ലോകത്തിന്നുപകാരപ്പെട്ടു”. വിഖ്യാതചരിത്രകാരനായ ഗിബ്ബന്‍ മുസ്‌ലിം സ്‌പെയിനിന്റെ അവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇങ്ങനെ, ”യൂറോപ്പ് സൂര്യാസ്തമയത്തോടെ ഇരുളടയുമ്പോള്‍ കോര്‍ഡോവയുടെ തെരുവീഥികള്‍ ആയിരക്കണക്കായ വിളക്കുകളാല്‍ പ്രശോഭിക്കുമായിരുന്നു. യൂറോപ്പിലെ പ്രഭുക്കള്‍ക്ക് ഒപ്പിടാനറിഞ്ഞുകൂടാതിരുന്നപ്പോള്‍ സ്‌പെയിന്‍ നിവാസികള്‍ ശാസ്ത്രീയ വിജ്ഞാനത്തില്‍ ഉല്‍സുകരായിരുന്നു.” അറബികളും അല്ലാത്തവരുമായ മുസ്‌ലിം പണ്ഢിതരും ശാസ്ത്രജ്ഞന്‍മാരും കഴിഞ്ഞ ആയിരത്തിനാനൂറിലേറെ വര്‍ഷങ്ങളായി ലോകപുരോഗതിക്കും വൈജ്ഞാനികവളര്‍ച്ചക്കും നല്‍കിയ സംഭാവനകള്‍ അതുല്യങ്ങളാണ്. ആല്‍ജിബ്ര എന്ന പദത്തിന്റെ ഉദ്ഭവം അറബി ഭാഷയാണെന്ന് എവര്‍ക്കും അറിയാം. ഗണിതശാസ്ത്രത്തില്‍ സര്‍വസാധാരണയായി ഉപയോഗിക്കുന്ന അക്കങ്ങള്‍ (1, 2, 3) അറിയപ്പെടുന്നത് തന്നെ അറബിക് ന്യൂമറല്‍സ് എന്നാണല്ലോ.
.
ഇസ്‌ലാമിക ചരിത്രത്തിലെ ഏറെ പ്രശസ്തനായ ഖലീഫയായിരിന്നു ഹാറൂന്‍ റശീദ്. അദ്ദേഹത്തിന്റെ 23 വര്‍ഷക്കാലത്തെ ഭരണം സുവര്‍ണകാലമായി അറിയപ്പെടുന്നു. തലസ്ഥാനനഗരമായ ബാഗ്ദാദ് പുരോഗതിയുടെ കൊടുമുടിയിലെത്തി. ക്ഷേമവും സുസ്ഥിതിയും എല്ലായിടത്തും വ്യാപിച്ചു. ഓരോ വീടും വിജ്ഞാനത്തെക്കുറിച്ചും കലകളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തുക പതിവായിരുന്നു.

പതിനായിരം ഗ്രന്ഥങ്ങളുണ്ടായിരുന്ന ബൈതുല്‍ ഹിക്മ: അബ്ബാസികാലഘട്ടത്തിലെ(ക്രി. 750-1258) പ്രശസ്തമായ ഗ്രന്ഥാലയമായിരുന്നു. മുസ്‌ലിംകളും കൃസ്ത്യാനികളുമായ പണ്ഢിതന്മാര്‍ അവിടെ ജോലി ചെയ്തിരുന്നു.

576027_298542956911722_257807155_n പത്താം നൂറ്റാണ്ടിലെ പ്രശസ്ത സര്‍ജനായിരുന്നു …………………………………അഹ്വമവൃമംശ. ആദ്യമായി ഓപ്പറേഷനുള്ള സങ്കീര്‍ണമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തത് അദ്ദേഹമാണ്. പൊട്ടിയ എല്ലുകള്‍ ശരിപ്പെടുന്നതിന് പ്ലാസ്റ്റര്‍ ഉപയോഗിക്കുന്നതും, സിസേറിയന്‍ ഓപ്പറേഷനടക്കമുള്ള നൂതന ശസ്ത്രക്രിയകളും ആരംഭിച്ചതും അദ്ദേഹമാണ്. പതിനൊന്നാം നൂറ്റാണ്ടുകാരനായ ഇബ്ന്‍ അല്‍ഹൈതം പ്രകാശം നേര്‍രേഖയില്‍ സഞ്ചരിച്ചിരുന്നെന്ന് സമര്‍ത്ഥിച്ചു. ക്യാമറ നിര്‍മാണത്തിന് വഴിയൊരുക്കിയ പരീക്ഷണം ആദ്യമായി നടത്തിയതും അദ്ദേഹം തന്നെ.

പാശ്ചാത്യനാടുകളില്‍ …………………….അ്ശരലിിമ എന്നറിയപ്പെടുന്ന ഇബ്ന്‍സീനാ രചിച്ച …………………………ഠവല രമിീി ീള ാലറശരശില ഇന്നും വൈദ്യശാസ്ത്രരംഗത്തെ സുപ്രധാനമായ ഗ്രന്ഥമാണ്. 12ാം നൂറ്റാണ്ടില്‍ ലാറ്റിന്‍ ഭാഷയിലേക്ക് തര്‍ജമചെയ്ത ഈ ഗ്രന്ഥം നൂറ്റാണ്ടുകളോളം യൂറോപ്പിലെ മുഖ്യമായ പാഠപുസ്തകമായിരുന്നു.

ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തിയ പതിനൊന്നാം നൂറ്റാണ്ടിലെ ……………….അഹ ആശൃൌിശ ഗലീലിയോക്ക് അറുനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പേ ഭൂമി അതിന്റെ അച്ചുതണ്ടില്‍ കറങ്ങുന്നെന്നും അത് സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നെന്നും പറയുകയുണ്ടായി.

ജ്യോഗ്രഫിയിലെ അല്‍ഇദ്രീസി (12ാം നൂറ്റാണ്ട്), ചരിത്രദര്‍ശനത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും ഉപജ്ഞാതാവ് …………….കയി ഗവമഹറൌി (14ാം നുറ്റാണ്ട്), വിഖ്യാതസഞ്ചാരി …………………………………കയി ആമൌമേ മധ്യേഷ്യയില്‍ മൂന്നുനില വാനനിരീക്ഷണാലയം നിര്‍മിച്ച ………………………….ഡഹൌഴവ ആലഴ (15ാം നൂറ്റാണ്ട്), എന്നിവരും ചരിത്രത്തില്‍ അതുല്ല്യസ്ഥാനമുള്ള മുസ്‌ലിം പണ്ഡിതന്‍മാര്‍ തന്നെ.

കെട്ടിടനിര്‍മാണത്തിലും മുസ്‌ലിംകള്‍ ഏറെ പുരോഗതി നേടിയിരുന്നു. സ്‌പെയിനിലെ അല്‍ഹംറ പാലസ്, ഇന്ത്യയിലെ താജ്മഹല്‍ എന്നിവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.

സംസ്‌കാരത്തിനും നാഗരികതക്കും അടിത്തറയായി വര്‍ത്തിക്കുന്ന വിദ്യാഭ്യാസത്തിന് മുസ്‌ലിംകള്‍ എന്നും അത്യധികം ശ്രദ്ധകൊടുത്തുപോന്നു. പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും അവര്‍ സ്ഥാപിച്ചു. മക്തബുകള്‍ എന്നും മദ്‌റസകള്‍ എന്നും അറിയപ്പെട്ട അത്തരം വിദ്യാലയങ്ങളില്‍ വിശ്വോത്തരം എന്ന് വിശേഷിപ്പിക്കാവുന്നത് ബാഗ്ദാദിലെ നിസാമിയയാണ്. ”ഹിജ്‌റ 59 നൂറ്റാണ്ടുകളില്‍ അതൊരു പ്രകാശഗോപുരമായിരുന്നു എന്നാണ് പല ചരിത്രഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിക്കാണുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമായെത്തിയ നൂറായിരത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ ഒരേ കാലത്തവിടെ അദ്ധ്യയനം ചെയ്തുപോന്നു. സൗജന്യപഠനം മാത്രമല്ല, അര്‍ഹമായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായവും നല്‍കിപ്പോന്ന ഒരു സ്ഥാപനമായിരുന്നു നിസാമിയ,” (ഇസ്‌ലാം സംസ്‌കൃതി, ചില സൗമ്യ വിചാരങ്ങള്‍ വാണിദാസ് എളയാവൂര്‍ Page. 207)

നാഗരികതയുടെ സകലമേഖലകളിലും ഇസ്‌ലാമിക ദര്‍ശനം തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ നിസ്തുലമായ സംഭാവനകള്‍ അര്‍പ്പിക്കാത്ത മേഖലകളില്ല എന്നതിന് ചരിത്രം സാക്ഷിയാണ്.

Related Post