യഅ്ഖൂബ്(അ)നും മൂസാ(അ)നും ഇടയില്‍
വിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകളെ അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നത് മുഖേന ബനൂ ഇസ്രയേലിനും യഹൂദികള്‍ക്കുമിടയില്‍ വംശപരമായ വലിയ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കുകയാണിവിടെ. ബനൂ ഇസ്രയേലിലെ എല്ലാവരും യഹൂദികളാണെങ്കിലും എല്ലാ യഹൂദികളും ബനൂ ഇസ്രയേലികളായിക്കൊള്ളണമെന്നില്ല. തങ്ങള്‍ സാം വംശപരമ്പരയില്‍പെട്ടവരാണെന്ന യഹൂദികളുടെ അവകാശവാദവും ഇതോടെ തകരുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്രയേല്‍ എന്നറിയപ്പെട്ടിരുന്ന യഅ്ഖൂബ് പ്രവാചകന്റെ സന്താനപരമ്പരയിലേക്കാണ് അവര്‍ ചേരുന്നത്.
യഅ്ഖൂബ് നബിയുടെ സന്താനങ്ങളെയാണ് ബനൂ ഇസ്രയേല്‍ എന്ന് വിളിക്കുന്നത്. അവര്‍ 12 പേരാണ് ഉണ്ടായിരുന്നത്. പിന്നീട് അവര്‍ അസ്ബാത്വ് എന്ന് അറിയപ്പെട്ടു. ഈ അസ്ബാത്വ് എന്നറിയപ്പെടുന്നവരില്‍ നിന്നാണ് ബനൂ ഇസ്രയേല്‍ ജനത ഉണ്ടാവുന്നത്. ഈ സന്താനങ്ങളുടെ ഗണത്തില്‍ ആകെ യൂസുഫ്(അ)മാത്രമായിരുന്നു നബിയായുണ്ടായിരുന്നത്. പക്ഷെ അവരുടെ പരമ്പരയില്‍ അദ്ദേഹത്തിന് ശേഷം ധാരാളം പ്രവാചകന്‍ വന്നു. ഉലുല്‍ അസ്മില്‍ പെട്ട മൂസാ നബിയും ഈസാ നബിയും ഇവരില്‍ പെടുന്നു.
എന്നാല്‍ ഇബ്രാഹീമിന്റെ പരമ്പരയില്‍പെട്ട പ്രവാചകന്‍മാരില്‍ ചിലര്‍ യഅ്ഖൂബ് നബിയില്‍ നിന്നും വന്നവരാണ്. മറ്റ് ചിലര്‍ അദ്ദേഹത്തിന്റെ ഇരട്ട സഹോദരനായ ഈസിന്റെ പരമ്പരയില്‍പെട്ടവരും. അയൂബ് നബി(അ) ഇതിന് ഉദാഹരണമാണ്.
ഇബ്‌റാഹീം നബിയുടെ മറ്റ് സന്താനങ്ങളില്‍ നിന്നും വന്ന പ്രവാചകന്‍മാരുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകനായിരുന്ന മദീനില്‍ നിന്നാണ് ശുഐബ് നബി കടന്ന് വരുന്നത്. ഇസ്മാഈല്‍ പ്രവാചകന്റെ സന്താനപരമ്പരയിലാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) പിറന്ന് വീണത്. ഇബ്‌റാഹീം പ്രവാചകന്‍ പത്‌നി സാറയുടെ വിയോഗത്തിന് ശേഷം കന്‍ആനിയായ ഖന്‍ത്വൂറ ബിന്‍ത് യഖ്ത്വീനിനെയും ഹജൂന്‍ ബിന്‍ത്വ് അമീനിനെയും വിവാഹം കഴിക്കുകയും അദ്ദേഹത്തിന് അവരില്‍ 11 മക്കള്‍ ഉണ്ടാവുകയും ചെയ്തു.
വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്ന ഇംറാന്‍ കുടുംബവും ഇബ്രാഹിമിന്റെ പരമ്പരയില്‍ തന്നെ പെട്ടതാണ്. അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുത്തവരെ വിശദീകരിക്കുന്നിടത്ത് അവരുടെ നാമവും ഉദ്ധരിച്ചിട്ടുണ്ട്. കാരണം പിതാവില്ലാതെ ഈസാ പ്രവാചകന്‍ ഭൂജാതനാവുന്നത് ഈ പരമ്പരയിലാണല്ലോ. ഇംറാന്റെ മകള്‍ കന്യാമര്‍യമാണല്ലോ ഈസാ നബിയുടെ മാതാവ്. യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയിലെ ദാവൂദ്(അ) ലേക്കാണ് ഇംറാന്‍ മടങ്ങുന്നത്.
ഈജിപ്തില്‍ ഈസാ നബി(അ)യില്‍ വിശ്വസിച്ച വിവിധങ്ങളായ വംശങ്ങളിലും പരമ്പരയിലുംപെട്ടവരായിരുന്നു യഹൂദികള്‍. ഞങ്ങള്‍ താങ്കളുടെ കൂടെ സന്മാര്‍ഗത്തില്‍ വിശ്വസിച്ചിരിക്കുവെന്ന് പ്രഖ്യാപിക്കുകയും അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്തവരാണവര്‍. ഇവരില്‍ ഈജിപ്തിലെ ഖിബ്ത്വികളും, ഫറോവയുടെ ഈജിപ്തിലേക്ക് അന്നമന്വേഷിച്ചോ, അടിമക്കച്ചവടം മുഖേന വില്‍ക്കപ്പെട്ടോ എത്തിയ വിദേശികളുമുണ്ടായിരുന്നു. പശുക്കളെ ആരാധിച്ചിരുന്ന സാമിരിയുള്‍പെടെ കറുത്തവരും വെളുത്തവരും, ബഹുദൈവാരാധകരുമുണ്ടായിരുന്നു. അബ്‌സീനിയക്കാരും അഗ്നിയാരാധകരുമുണ്ടായിരുന്നു അവരില്‍. അടിമത്വത്തിന്റെയും സൃഷ്ടിദാസ്യത്തിന്റെയും ചങ്ങലകളില്‍ നിന്നും രക്ഷതേടി മൂസാ നബിയുടെ കൂടെ ഈജിപ്തില്‍ നിന്നും പുറത്ത് കടന്നവരായിരുന്നു ഇവരില്‍ മിക്കരും. ഈ തലമുറയില്‍ നിന്നാണ് യഹൂദികള്‍ എന്ന പേരില്‍ ഒരു ജനവിഭാഗം കടന്ന് വരുന്നത്. ശേഷം ശാം, ഇറാഖ്, യമന്‍ തുടങ്ങിയ നാടുകളില്‍ നിന്നും അദ്ദേഹത്തിന്റെ സന്ദേശത്തില്‍ വിശ്വസിച്ചവരും ദൈവിക ശിക്ഷയുടെ ഭാഗമായി പലനാടുകളില്‍ അലഞ്ഞ് നടന്നപ്പോള്‍ ഉണ്ടായിരുന്നവരും ഇതില്‍പെടുന്നു.
നാലായിരം വര്‍ഷങ്ങള്‍ക്ക് ശേഷം വ്യത്യസ്ഥമായ തലമുറകളായി അവിടെയും ഇവിടെയുമായി കൂടിക്കലര്‍ന്ന ഇവരുടെ ഗതകാല ചരിത്രം വരെ തൗറാത്ത് അവതരിക്കപ്പെട്ട യഹൂദമതത്തിന്റെ അനുയായിയല്ലാത്ത ഒരുവനും യഹൂദിയായി അറിയപ്പെട്ടിട്ടില്ല. ഇതേതുടര്‍ന്നാണ് ജര്‍മന്‍ യഹൂദിയായ ഹെര്‍ട്‌സല്‍ രംഗത്ത് വരികയും യഹൂദികള്‍ക്ക് ഒരു രാഷ്ട്രം സ്വന്തമായി വേണമെന്ന് അഭിപ്രായപ്പെടുകയും അതിന് ഇസ്രയേല്‍ രാഷ്ട്രം എന്ന് പേര് വിളിക്കണമെന്നും പ്രഖ്യാപിച്ചത്. യൂസുഫ്(അ)ന്റെ പിതാവായ യഅ്ഖൂബ്(അ)ന്റെ രാഷ്ട്രമെന്നര്‍ത്ഥം. ഇതിലൂടെ മാത്രമേ മതപരമായ അടിത്തറയും ഇടവും അതിന് ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹത്തിന് നന്നായറിയാമായിരുന്നു. മാത്രമല്ല എല്ലാ യഹൂദരും ഇസ്രയേല്‍ സന്തതികളാണെന്ന് വരുത്തിത്തീര്‍ക്കാനും ഇത് മുഖേന അദ്ദേഹത്തിന് സാധിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹത്തെ മിക്കവരും -കൂട്ടുകാരെക്കാള്‍ വേഗത്തില്‍ ശത്രുക്കള്‍- സത്യപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടെയും വിശുദ്ധ ഖുര്‍ആന്റെ അവതരണത്തോടെയും ജനങ്ങള്‍ക്കിടയില്‍ വിജ്ഞാനവും ബോധവും സംസ്‌കാരവും വ്യാപിച്ചു. അറബികള്‍ ഇക്കൂട്ടരെ യഹൂദികള്‍ എന്ന് മാത്രമാണ് വിളിച്ചിരുന്നത്. എന്നല്ല ലോകം മുഴുക്കെ അങ്ങനെത്തന്നെയായിരുന്നു അവരെ വിളിച്ച് വന്നിരുന്നത്. മുസ്‌ലിംകളുടെ വേദഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്ന വിഭാഗത്തിനെ മാത്രമെ അവര്‍ ഇസ്രയേല്യര്‍ എന്ന് പേര് പറഞ്ഞത്. പക്ഷെ വിശുദ്ധ വേദം അവതരിച്ച് 1400 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മുസ്‌ലിംകള്‍ക്ക് യഹൂദരെയും ഇസ്രയേല്യരെയും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ കഴിയാതെ വന്നു.
തല്‍ഫലമായി യഹൂദരെല്ലാവരും ഇസ്രയേല്യരാണെന്നവര്‍ തെറ്റിദ്ധരിച്ചു.
വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം സന്ദേഹത്തിന് ഇടമില്ലാത്ത വിധത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മൂസാ(അ)പ്രവാചകന്റെ ആഗമനത്തോടെയാണ് യഹൂദര്‍ രംഗത്ത് വരുന്നത്. എന്നല്ല ഈജിപ്തിലെ ഇസ്രയേല്യരും മറ്റുള്ളവരും മൂസാ പ്രവാചകനില്‍ വിശ്വസിച്ചതിന് ശേഷമാണ് തൗറാത്ത് അവതരിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു ‘ഇബ്രാഹീമും, ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അസ്ബാത്വും യഹൂദരും ക്രൈസ്തവരുമായിരുന്നെന്നാണോ നിങ്ങള്‍ പറയുന്നത്?’ തുടരും…
അല്‍ മുശ്രിഫ്