Main Menu
أكاديمية سبيلي Sabeeli Academy

യൂറോപ്പും സാമ്പത്തിക തകര്‍ച്ചയും

 

             വാര്‍ധക്യവും സാമ്പത്തിക തര്‍ച്ചയും യൂറോപ്പിനെ ഞെരുക്കുകയാണ്: ഉര്‍ദോഗാന്‍

ഇസ്മീര്‍: യൂറോപ്പ് അവിടത്തെ ജനതയുടെ വാര്‍ധക്യത്തിന് പുറമെ സാമ്പത്തിക തകര്‍ച്ചയും അന്താരാഷ്ട്ര വ്യാപാരത്തി ലെ കുറവും കാരണം കടുത്ത പ്രയാസം നേരിടുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍.

തുര്‍ക്കി യുടെ പടിഞ്ഞാന്‍ ഭാഗത്തുള്ള ഇസ്മീര്‍ പ്രവിശ്യയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കു ക യായിരുന്നു അദ്ദേഹം. വംശീയത വൈറസ് പോലെ യൂറോപ്പിന്റെ ശരീരത്തെ നശിപ്പിക്കുകയാണ്. ഓരോ തവണ അത് ബാധിക്കുമ്പോ ഴും സാമ്പത്തിക തര്‍ച്ചയുമുണ്ടാവുന്നു.

യൂറോപില്‍ തുര്‍ക്കിക്കാര്‍ അനുഭവിക്കുന്ന നിന്ദ്യതയുടെയും അവ ഗണനയുടെയും ഫലമായി ഭരണഘടനാ ഭേദഗതിയില്‍ ജനഹിത പരിശോധനാ വോട്ടെടുപ്പില്‍ വന്‍ കുതിച്ചുചാട്ട മുണ്ടാ കുമെന്നാണ് പ്രതീ ക്ഷിക്കുന്നത്. ഇന്നലെകളില്‍ തൊഴിലാ ളികളായി യൂറോപ്പിലേക്ക് പോയ തുര്‍ക്കിക്കാര്‍ ഇന്ന് അവിട ത്തെ തൊഴിലുടമക ളായി മാറിയിരിക്കുന്നു. ജര്‍മനിയില്‍ മാത്രം തുര്‍ക്കിയുടെ മൂലധനത്തില്‍ തൊഴിലെടുക്കുന്ന ഒരു ല ക്ഷത്തി ലേറെ ജര്‍മന്‍ കാരുണ്ട്. എന്ന് അദ്ദേഹം വിശദീക രിച്ചു.
തുര്‍ക്കിയെ മുട്ടുകുത്തിക്കാന്‍ യൂറോപ്പ് ഭീകരതയെ സഹായിക്കുകയാണെന്ന ആരോപണം എര്‍ദോഗാന്‍ ആവര്‍ത്തിച്ചു. ഈ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള രാജ്യത്തിന്റെ തീരുമാനത്തില്‍ ഏപ്രില്‍ 16ന് നടക്കുന്ന ജന ഹിത പരിശോധനക്ക് ശേഷം പുനരാലോചന നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു

Related Post