അവലംബം: www.islamicbulletin.com
അറുപതുകളില്‍ അമേരിക്കയിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ബാല്യകാലം ചിലവഴിച്ചത് കാലിഫോര്‍ണിയയിലാണ്. ഞങ്ങള്‍ അഞ്ച് പെണ്മക്കളായിരുന്നു. കത്തോലിക്കാ വിശ്വസികളായാണ് മാതാപിതാക്കള്‍ ഞങ്ങളെ വളര്‍ത്തിയിരുന്നത്. എന്നാല്‍ മാതാപിതാക്കളുടെവിവാഹമോചനത്തിലൂടെ ചര്‍ച്ചില്‍നിന്ന് ഞങ്ങള്‍ അകന്നു. കാരണം അമ്മയുടെ വിവാഹമോചനശേഷം മറ്റുള്ളവര്‍ മതഭ്രഷ്ടരോടെന്നവണ്ണമാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ക്രമേണ ചര്‍ച്ചില്‍ ഞങ്ങള്‍ പോകാതായി. മതപഠനക്ലാസുകള്‍ ഞങ്ങള്‍ക്ക് വിരസമായ അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്. ഞങ്ങളുടെ കുഞ്ഞുമനസ്സിനോട് ഇണങ്ങുന്നതായിരുന്നില്ല അതിന്റെ പാഠ്യപദ്ധതി. കഌസില്‍ പാഠഭാഗത്തുനിന്ന് ചോദിക്കുന്ന ചെറിയ ചോദ്യങ്ങള്‍ക്കുപോലും എനിക്ക് ഉത്തരം അറിയില്ലായിരുന്നു. അവസാനം മതപഠനക്ലാസ് അവസാനിപ്പിച്ചു.
ഈസമയത്തെല്ലാം ഞങ്ങളെ സംരക്ഷിച്ചിരുന്നത് അമ്മയായിരുന്നു. പ്രായപൂര്‍ത്തിയായതിനുശേഷം അഞ്ചോആറോ പ്രാവശ്യം മാത്രമേ ഞാന്‍ അച്ഛനെ കണ്ടിട്ടുള്ളൂ. പക്ഷേ, പിന്നീട് ഞങ്ങള്‍ സ്വതന്ത്രരായാണ് വളര്‍ന്നത്. അതിനിടെ ഞാന്‍ ഗര്‍ഭിണിയായി. പ്രസവശേഷം 1964ല്‍ എന്റെ കുഞ്ഞിന്റെ അച്ഛനെ വിവാഹം കഴിച്ചു. പതിനാറാമത്തെ വയസ്സില്‍ ഞാന്‍ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിക്കഴിഞ്ഞിരുന്നു. വിവാഹിതയായതോടെ എനിക്ക് സ്വതന്ത്ര ജീവിതം സാധിക്കാതെയായി. ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന എനിക്ക് വിവാഹത്തിലൂടെ അത് നഷ്ടമായി. പച്ച മനുഷ്യനെ ആസിഡിലിട്ട പ്രതീതിയായിരുന്നു അപ്പോളെന്റേത്. എനിക്കവിടെ ജീവിതം തുടരാന്‍ കഴിഞ്ഞില്ല. ഞാന്‍ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് നാടുവിട്ടു. അവിടെ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് ഉന്മാദിനിനിയെപ്പോലെ നടന്നു. തികച്ചും കുത്തഴിഞ്ഞതായിരുന്നു അവിടത്തെ എന്റെ ജീവിതം. ആയിടക്ക് അമേരിക്കയിലെ ഒരു യുവാവിലൂടെ ഞാന്‍ ഇസ് ലാമിനെ കുറിച്ച്കേള്ക്കാനിടയായി. ഞാനയാളോട് സ്വതന്ത്രമായി പെരുമാറിയെങ്കിലും എന്നോട് അദ്ദേഹം മാന്യമായാണ് ഇടപെട്ടത്. ഞാന്‍ കുറച്ചധികം സ്വാതന്ത്ര്യം കാണിച്ചപ്പോള്‍ അയാളെന്നോട് വിശുദ്ധഖുര്‍ആനിനെ കുറിച്ച് സംസാരിക്കാന്‍തുടങ്ങി. അയാള്‍ വിശ്വസ്തനും ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുന്നവനുമായരുന്നു. ഇസ് ലാമിനെ പൂര്‍ണമായി പഠിക്കുന്നതിനുമുന്‍പുതന്നെ അദ്ദേഹമെന്നോട് ഇസ്ലാം സ്വീകരിക്കാന്‍ ആവശ്യപെട്ടു. പക്ഷേ എനിക്കന്ന് ഇസ് ലാമിന്റെ അടിസ്ഥാനങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. എങ്കിലും ഞാന്‍ ഇസ്ലാം സ്വീകരിച്ചു. ഇസ് ലാമിനെകുറിച്ച് ഒട്ടേറെ ആശങ്കകള്‍ അപ്പോഴുംഎന്നിലുണ്ടായിരുന്നു. അമേരിക്കയിലെ പൊതുജനങ്ങള്‍ക്ക് ഇസ് ലാമിനെക്കുറിച്ചുണ്ടായിരുന്ന പൊതുബോധത്തിന്റെ ഭാഗമായിരുന്നു അതെല്ലാം. ഇസ് ലാമിലെ നിയമങ്ങള്‍ എന്നെ ധാര്‍മികതയുടെ തടവിലിട്ടപോലെ അനുഭവപെട്ടു. അതിനിടയില്‍ എനിക്ക് ഇസ് ലാമിനെ പരിചയപെടുത്തിയ യുവാവ് ജോലിയാവശ്യാര്‍ത്ഥം അമേരിക്കയില്‍ നിന്ന് പോയി. പിന്നീട് ഞാന്‍ പള്ളിയുമായി ബന്ധപ്പെട്ടപ്പോള്‍ വിശുദ്ധഖുര്‍ആനിന്റെ ഒരുകോപ്പി അവിടെനിന്നുലഭിച്ചു. അതുവായിച്ചപ്പോഴാണ് ദൈവത്തിന് മനുഷ്യരോടുള്ള സ്നേഹത്തിന്റെ വ്യാപ്തി മനസ്സിലായത.് അങ്ങനെ ഞാന്‍ ഇസ് ലാമില്‍ തന്നെ തുടരുവാന്‍ ആഗ്രഹിച്ചു. എല്ലാ കാര്യങ്ങളും അതിന്റെ യഥാര്‍ത്ഥ സ്രോതസില്‍ നിന്നുതന്നെ മനസിലാക്കണമെന്നാണ് എന്റെ പക്ഷം.
അവലംബം: www.islamicbulletin.com