എന്നെ ആകര്‍ഷിച്ചത് ഇസ് ലാമിന്റെ മാനവിക മുഖം

brother-jefrey:ജെഫ്രി ഗ്ലേസ്സര്‍

(ഇസ് ലാമിനെയും ഇതര ദര്‍ശനങ്ങളെയും താരതമ്യ പഠനത്തിന് വിധേയമാക്കി ഇസ് ലാം ആശ്ലേഷിച്ച അമേരിക്കകാരനായ ജെഫ്രി ഗ്ലേസ്സറുമായുള്ള അഭിമുഖം)താങ്കളെ ഒന്നു പരിചയപ്പെടുത്താമോ ? 
ഞാന്‍ അബ്ദുല്‍ ഹഖ്. ഇസ് ലാം സ്വീകരിക്കുന്നതിന് മുമ്പ് ജെഫ്രി എസ്. ഗ്ലേസര്‍ എന്നായിരുന്നു പേര്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരു ജൂതകുടുംബത്തില്‍ ജനിച്ചു. കുടുംബം ഉക്രെയിന്‍കാരാണ്. എന്റെ നാല് തലമുറകള്‍ക്ക് മുമ്പുള്ള പൂര്‍വ്വികര്‍ ആസ്ട്രിയ, ഹങ്കറി എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്. താങ്കളുടെ ഇസ് ലാമാശ്ലേഷണത്തോട് കുടുംബം എങ്ങനെയാണ് പ്രതികരിച്ചത്?
1979 ലാണ് ഞാന്‍ ഇസ് ലാം സ്വീകരിച്ചത്. കുടുംബാംഗങ്ങളില്‍ പലര്‍ക്കും അതില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പലരും വളരെ സഹിഷ്ണുതയോടെയാണ് എന്റെ മതം മാറ്റത്തെ കണ്ടത്. മുസ് ലിമാകുന്നതിനെ തടഞ്ഞില്ലെങ്കിലും, എന്നെ വീണ്ടും ജൂത മതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു.
ഇസ് ലാം സ്വീകരിക്കുന്നതിന് മുമ്പ് മറ്റു മതങ്ങളെ കുറിച്ച് പഠിച്ചിരുന്നുവോ?
സ്‌നേഹിതന്മാരായ ചില മുസ് ലിംകളില്‍ നിന്ന് ഇസ് ലാമിനെ പഠിച്ചിരുന്നപ്പോള്‍ തന്നെ, മറ്റ് മതങ്ങളെ കുറിച്ചും ഞാന്‍ അറിയാന്‍ ശ്രമിച്ചിരുന്നു. ഏതു മതമാണ് ശരിയെന്ന് ബോധ്യപ്പെടാന്‍ അതെനിക്കാവശ്യമായിരുന്നു. തികഞ്ഞ മതേതരവാദിയായിരുന്ന ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. മുസ്‌ലിംകളുമായുള്ള സംഭാഷണമാണ് എന്നെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മതത്തിന് ഒന്നും ചെയ്യാനില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സത്യത്തില്‍ മതങ്ങളില്‍ നിന്ന് എന്റെ ശ്രദ്ധയകലാന്‍ തുടങ്ങിയത്. അവസാനം മാര്‍ക്‌സിസത്തിലാണ് എന്റെ അന്വേഷണം അവസാനിച്ചത്. എന്നാല്‍, മുസ് ലിംകളുമായുള്ള സംഭാഷണത്തില്‍  സാമൂഹ്യ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് മറ്റൊരു പോംവഴിയുണ്ടെന്ന് ഞാന്‍ കേള്‍ക്കാനിടയായി.
ഒന്നാമതായി, ഇസ് ലാമിന് ദൈവം സ്വയം സാക്ഷി പറയുന്നു. രണ്ടാമതായി, മനുഷ്യരുടെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനുള്ള കഴിവ്  അതിനുണ്ട്. ഇക്കാര്യങ്ങള്‍ എന്നെ ആകര്‍ഷിച്ചു.
അങ്ങനെ കുറച്ചു കാലം ഞാന്‍ വിവിധ മതങ്ങളെ കുറിച്ച് പഠിച്ചു. മതങ്ങളുടെ ആത്മീയത, അതിഭൗതികത, അദൃശ്യലോകത്തിലുള്ള വിശ്വാസം ഒട്ടനവധി കാര്യങ്ങള്‍ ഞാന്‍ താരതമ്യ പഠനത്തിന് വിധേയമാക്കി. ഇതിനു ശേഷമാണം എന്റെ ആദര്‍ശമേതായിരിക്കണം എന്ന കാര്യത്തില്‍ എനിക്ക് ഉറച്ച തീരുമാനമെടുക്കാനായത്.
ഇസ് ലാം ആശ്ലേഷണത്തിന് മുമ്പ് ഏതു തരം ആത്മീയതയാണ് താങ്കള്‍ അനുഭവിച്ചിരുന്നത്?
ആത്മീയതയെ കുറിച്ച് പഠിക്കാന്‍ വ്യത്യസ്ത മത ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. ബൈബില്‍ പഴയ നിയമം, പുതിയ നിയമം, ഹിന്ദൂയിസം, ബുദ്ധ മതം, താവോയിസം തുടങ്ങിയവയെല്ലാം എന്റെ വായനയില്‍ വന്നു. യോഗയും ധ്യാനവും പഠിക്കുകയും പരിശീലിക്കുകയും ചെയ്തു. ഒരു ദൈവത്തിന്റെ അസ്തിത്വം എനിക്കങ്ങനെ ബോധ്യപ്പെട്ടു. വേദഗ്രന്ഥങ്ങള്‍ മറ്റൊരു പുനര്‍വായന കൂടി  നടത്തിയപ്പോള്‍ ഖുര്‍ആനാണ് എനിക്ക് കൂടുതല്‍ ബോധ്യമായത്. വിശ്വാസപരമായി ഇസ് ലാമിക വിശ്വാസ സംഹിതയാണ് ഏറ്റവും ഔന്നത്യം പുലര്‍ത്തുന്നതെന്ന് ബോധ്യപ്പെട്ടത് കൊണ്ട് മാത്രമല്ല, എന്റെ പല ചോദ്യങ്ങള്‍ക്കുമുള്ള  മറുപടി അതില്‍ കണ്ടെത്താനായി എന്നതാണ് എന്നെ ഇസ് ലാമിലേക്കടുപ്പിച്ചത്. ശാസ്ത്രവുമായി ഇസ് ലാം ഏറ്റുമുട്ടുന്നില്ല എന്നതും അനീതിക്കിരയായവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടിയുള്ള അതിന്റെ പോരാട്ട സ്വഭാവവും എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ഒരു ക്രിസ്ത്യാനി സുഹൃത്ത് ആദ്യം ക്രിസ്തുമതം സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയുണ്ടായി. അത് ഞാന്‍ സ്വീകരിച്ചു. കാരണം ജീസസിനെ ഒരു പ്രവാചകനായി ഞാന്‍ നേരത്തെ അംഗീകരിച്ചിരുന്നു. എന്നാല്‍ അധിക ക്രിസ്ത്യാനികളും ക്രിസ്തുവിനെ ദൈവ പുത്രനായിട്ടാണ് കാണുന്നത് അറിഞ്ഞപ്പോള്‍ എനിക്കതിലെ നിരര്‍ത്ഥകത ബോധ്യമായി. പിന്നീടാണ് ഞാന്‍ ഇസ് ലാമിന് വേണ്ടി മനസ്സിനെ പാകപ്പെടുത്തുന്നത്.
പിന്നീട് നമസ്‌കാരവും നോമ്പുമൊക്കെ പഠിക്കാന്‍ തുടങ്ങിയ ഞാന്‍  ഇസ് ലാമിക പുസ്തക ശാലകളില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ വാങ്ങി. ബ്രൂക് ലിനിലെ ഒരു ബുക്സ്റ്റാളില്‍ വച്ചാണ് ബ്രൂക് നിലെ തഖ് വ മസ്ജിദിലെ ഇമാം സിറാജുല്‍ വഹാജിനെ ഞാന്‍ കണ്ടുമുട്ടുന്നത്. അദ്ദേഹമാണ് എന്നോട് ‘ശഹാദത്ത്’ ചൊല്ലാന്‍ പറഞ്ഞത്. അപ്പോള്‍ തന്നെ ശഹാദത്ത് ചൊല്ലാന്‍ എനിക്ക് കഴിയുമായിരുന്നെങ്കിലും പിന്നീട് ഒരു സന്ദര്‍ഭത്തിലേക്ക് ഞാനത് മാറ്റിവെച്ചു. കുറച്ചു കാലം കൂടി വിവിധ പള്ളികളും മറ്റും സന്ദര്‍ശിച്ച് ഇസ് ലാമിന്റെ ആരാധനാ അനുഷ്ഠാനങ്ങള്‍ കണ്ടു മനസ്സിലാക്കി. പിന്നീട് ശഹാദത്ത് ചൊല്ലി.ഇസ് ലാമില്‍ താങ്കളെ വളരെയേറെ ആകര്‍ഷിച്ചതെന്താണ് ? 
മുസ് ലിംകള്‍ മുഴുവന്‍ പ്രവാചകന്‍മാരിലും വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുന്നു. എല്ലാ നാട്ടിലേക്കും പ്രവാചകന്‍മാര്‍ വന്നതായും എല്ലാ പ്രവാചകന്‍മാരും പ്രബോധനം ചെയ്തത് ഒരേ കാര്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. ഇസ് ലാമിലേക്ക് എന്നെ ആകര്‍ഷിക്കുന്നതില്‍ ഇക്കാര്യങ്ങള്‍ വല്ലാതെ സ്വാധിനീച്ചിട്ടുണ്ട്. അഥവാ, ഈ മതം ഒരു പ്രത്യേക വിഭാഗത്തിനുള്ളതല്ല, എല്ലാ മനുഷ്യര്‍ക്കുമുള്ളതാണെന്ന വിഭാവന വളരെ ഉന്നതമായി എനിക്ക് തോന്നി. അതേസമയം, ജൂതായിസം ഇങ്ങനെയൊരു അധ്യാപനവും നല്‍കുന്നില്ല. അത് ജൂതന്മാരെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു. ഇസ്രാഈല്യര്‍ വംശപരമ്പരയില്‍ ഉയര്‍ന്നവരാണെന്നാണ് ജൂതായിസം പഠിപ്പിക്കുന്നത.
ഇസ് ലാം സ്വീകരിച്ച ശേഷം ജീവിതം വളരെ ധന്യമാണെന്ന് തോന്നുന്നുണ്ടോ ?
തീര്‍ച്ചയായും. മുസ് ലിമായ ശേഷം ഞാന്‍ നല്ല മനുഷ്യനായതായാണ് എന്റെ വിലയിരുത്തല്‍. എന്റെ സ്വഭാവവും എന്റെ ആത്മീയ ഗുണങ്ങളും നന്നാക്കുന്നതില്‍ ഇസ് ലാമിന് വലിയ പങ്കുണ്ട്.
കുടുംബത്തില്‍ മറ്റാരെങ്കിലും ഇസ് ലാം സ്വീകരിച്ചിട്ടുണ്ടോ?
ഇതുവരെ ആരുമില്ല. മുസ് ലിമാകുന്നതിന് മുമ്പ് എന്റെ ഒരു സുഹൃത്തിന്റെ ഇസ് ലാം സ്വീകരണത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വേറെ എന്റെ കൂട്ടുകാരോ ബന്ധുക്കളോ ആരും ഇസ് ലാം സ്വീകരിച്ചിട്ടില്ല.അവലംബം: onislam.net

Related Post