- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
* ഇബ്‌നു സീനയുടെ മരണം
ഇസ്്‌ലാമിക ചരിത്രത്തിലെ എക്കാലത്തെയും ധിഷണാശാലികളിലൊരാളായ ഇബ്‌നു സീന മരണമടയുന്നത് ഹി. 428 റമദാന്‍ 1 നാണ്. 450 ല്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് അദ്ദേഹം. തത്വചിന്തയിലും ശാസ്ത്രത്തിലും നിപുണനായിരുന്നു അദ്ദേഹം. മദ്ധ്യകാല യൂറോപ്പിലെ ആതുരപഠനകേന്ദ്രങ്ങളിലെ റഫറന്‍സ് ഗ്രന്ഥമായിരുന്നു അദ്ദേഹം രചിച്ച ‘THE CANON OF MEDICINE’. ദൈവശാസ്ത്രം, മനശാസ്ത്രം, ഗണിതം, ഭൗതിക ശാസ്ത്രം തുടങ്ങി സമസ്ത വിജ്ഞാനീയങ്ങളിലും പ്രതിഭ തെളിയിച്ച ഇബ്‌നു സീനാ, ഇസ്്‌ലാമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്.
റമദാന്‍ രണ്ട്:
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള
* ഇബ്‌നു ഖല്‍ദൂന്റെ ജന്മദിനം
ക്രി.1332 മെയ് 27, ഹിജ്‌റ 732 റമദാന്‍ രണ്ടിനാണ് വിഖ്യാത ഇസ്്‌ലാമിക പണ്ഡിതനും ചരിത്രകാരനും തത്വചിന്തകനുമായിരുന്ന ഇബ്‌നു ഖല്‍ദൂന്റെ ജനനം. തുനീഷ്യയിലാണ് അദ്ദേഹം ജനിച്ചത്.*
‘ബിലാതുശ്ശുഹദാഅ്’ യുദ്ധം
ഫ്രഞ്ചുകാരും മുസ്്‌ലിംകളും തമ്മില്‍ നടന്ന ഘോര യുദ്ധമാണ് ‘ബിലാതുശ്ശുഹദാഅ്’ യുദ്ധം. ക്രി: 732 ഒക്ടോബര്‍ 26, ഹിജ്‌റ 114-ാം വര്‍ഷം റമദാന്‍ രണ്ടിനാണ് അബ്ദുറഹ്്മാന്‍ ഗാഫിക്കിയുടെ നേതൃത്വത്തില്‍ ഫ്രഞ്ച് സേനയുമായി പത്ത് ദിവസത്തോളം നീണ്ടുനിന്ന ബിലാതു ശുഹദാഅ് യുദ്ധം.
റമദാന്‍ മൂന്ന്:
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
* ഫാത്തിമ ബീവിയുടെ മരണം:
ക്രി. 632 നവംബര്‍ 21 റമദാന്‍ മൂന്നിനാണ് നബിയുടെ പൊന്നോമന പുത്രി ഫാത്തിമ(റ) ഇഹലോക വാസം വെടിയുന്നത്.
* ‘ചാഢ്’ ഇസ്്‌ലാമിക സേനാ നായകന്റെ രക്തസാക്ഷിത്വം.
ക്രി. 1890 ഏപ്രില്‍ 22 ഹിജ്‌റ 1307 റമദാന്‍ മൂന്നിനാണ് ആഫ്രിക്കന്‍ രാജ്യമായ ഛാഢിലെ മുസ്്‌ലിം സേനാ നായകന്‍ ‘റാബിഹ് ബിന്‍ സുബൈര്‍’ രക്തസാക്ഷിയാകുന്നത്. ചാഢില്‍ ഇസ്്‌ലാമിക രാഷ്ട്രം സ്ഥാപിച്ചത് അദ്ദേഹമാണ്.
റമദാന്‍ 4
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
* ബല്‍ഗ്രേഡ് പട്ടണത്തിന്റെ വിജയം:
1521 ആഗസ്റ്റ് 8, ഹിജ്‌റ 927 റമദാന്‍ 4 നാണ് ഉസ്മാനിയാ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്‍ ഖാനൂനി മധ്യയൂറോപ്പിന്റെ താക്കോല്‍ എന്നറിയപ്പെടുന്ന ബല്‍ഗ്രേഡ് പട്ടണം കീഴടക്കിയത്. ഇന്നത്തെ സെര്‍ബിയയുടെ തലസ്ഥാനമാണ് ബല്‍ഗ്രേഡ്. സുല്‍ത്താന്‍ സുലൈമാന്‍ യൂറോപ്പില്‍ ഇസ്്‌ലാമിന്റെ വ്യാപനത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തികളില്‍ ഒരാളാണ്.
റമദാന്‍ അഞ്ച്
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
* മുസ്്‌ലിംകള്‍ അന്ത്യോകിയ തിരിച്ചു പിടിക്കുന്നു
ക്രി. 1268 മെയ് 19, ഹി. 666 റമദാന്‍ അഞ്ചിനാണ് മംലൂക്കി രാജാവായിരുന്ന മലിക് സാഹിര്‍ റുക്‌നുദ്ധീന്‍ ബീബറസിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംകള്‍ കുരിശു യുദ്ധക്കാരുടെ കൈകളില്‍ നിന്നും, 170 വര്‍ഷക്കാലത്തെ അധിനിവേശത്തിന് ശേഷം അന്ത്യോകിയ തിരിച്ചു പിടിക്കുന്നത്. ബീബറസിന്റെ നേതൃത്വത്തിലാണ് ഫ്രഞ്ച് രാജാവ് ലൂയി ഒമ്പതാമന്റെ നേതൃത്വത്തിലുള്ള ഏഴാം കുരിശു സേനയെ പരാജയപ്പെടുത്തുന്നത്. കുരിശു യുദ്ധക്കാര്‍ക്കും മംഗോളിയര്‍ക്കുമെതിരെ ധീരമായ ചെറുത്തു നില്‍പ്പ് നടത്തിയ മുസ്്‌ലിം ഭരണാധികാരിയാണ് മലിക് ബീബറസ്.
റമദാന്‍ ആറ്
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
* കുരിശ് യുദ്ധത്തില്‍ മുസ്്‌ലിംകളുടെ ആദ്യ വിജയം:
ക്രി. 1138 മെയ് 17, ഹിജ്‌റ 532 റമദാന്‍ 6 നാണ് ഇമാദുദ്ദീന്‍ സങ്കിയുടെ നേതൃത്വത്തില്‍ കുരിശ് യുദ്ധക്കാര്‍ക്കെതിരില്‍ മുസ്്‌ലിംകളുടെ ആദ്യ വിജയം. യൂറോപ്പിലെ ക്രിസ്ത്യാനികള്‍ ദേശീയ ഭിന്നതകള്‍ മറന്ന്് സംഘടിച്ച് ജറൂസലം മുസ്്‌ലിംകളില്‍ നിന്ന് മോചിപ്പിക്കാന്‍ നടത്തിയ യുദ്ധങ്ങളാണ് കുരിശു യുദ്ധങ്ങള്‍.
* തൗറാത്തിന്റെ അവതരണം:
മൂസാ നബിക്ക് തൗറാത്ത് അവതീര്‍ണമായത് റമദാന്‍ ആറിനായിരുന്നു.
* ‘ഉമൂരിയ്യാ’ വിജയം:
ക്രി. 838 ജൂലൈ 31, ഹിജ്‌റ 223 റമദാന്‍ ആറിനാണ് അബ്ബാസീ ഖലീഫ മുഅ്തസിമിന്റെ നേതൃത്വത്തില്‍ ബൈസാന്റെിയന്‍ സാമ്രാജ്യത്തിനെതിരെ അനാത്തോലിയയിലെ ഉമൂരിയ്യയില്‍ വെച്ചു വിജയം വരിക്കുന്നത്.
റമദാന്‍ ഏഴ്:
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
* ‘അല്‍ അസ്്ഹറി’ന്റെ ഉദ്ഘാടനം:
ക്രി. 971, ഹിജ്‌റ 361 റമദാന്‍ 7 നാണ് കെയ്‌റോവിലെ അസ്ഹര്‍ പള്ളിയില്‍ ആദ്യമായി നമസ്‌ക്കാരം തുടങ്ങുന്നത്. അവിടം മുതലാണ് അസ്ഹര്‍ പള്ളി വിജ്ഞാനത്തിന്റെ കേന്ദ്രമായി മാറുന്നത്. ഇസ്്‌ലാമിക ലോകത്തെ ആദ്യത്തെ സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെടുന്നത് ഈ പള്ളിയില്‍ ആരംഭിച്ച വിജ്ഞാന കേന്ദ്രമാണ്.
റമദാന്‍ എട്ട്
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
*തബൂക്ക് യുദ്ധം:
ക്രി. 630 ഡിസംബര്‍ 18, ഹിജ്‌റ 9 റമദാന്‍ 8 ന് പ്രവാചകന്‍ (സ) യുടെ നേതൃത്വത്തില്‍ മുസ്്‌ലിംകള്‍ റോമക്കാരുമായി തബൂക്കില്‍ വെച്ച് ഏറ്റുമുട്ടുന്നത്. രക്തച്ചൊരിച്ചിലില്ലാതെ റോമക്കാര്‍ ഭയന്ന് യുദ്ധത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പ്രവാചകന്‍ (സ) പങ്കെടുത്ത അവസാന യുദ്ധമാണിത്. ഈ മാസത്തില്‍ തന്നെ മഹത്തായ വിജയങ്ങളും അല്ലാഹുവിന്റെ നിരവധി സഹായങ്ങളുമായാണ് യുദ്ധമുഖത്ത് നിന്ന് മുസ്്‌ലിം സൈന്യം പിന്‍മടങ്ങുന്നത്.
റമദാന്‍ ഒമ്പത്:
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍
* സഖ്‌ലിയാ വിജയം:
ക്രി. 827 ഡിസംബര്‍ 1, ഹിജ്‌റ വര്‍ഷം 212 റമദാന്‍ 9 നാണ് മുസ്്‌ലിംകള്‍ ആഫ്രിക്കയിലെ സഖ്‌ലിയന്‍ തീരത്ത് ഇറങ്ങുന്നത്. ആ പ്രദേശത്ത് പ്രബോധനം നടത്താന്‍ തദ്ദേശീയര്‍ മുസ്്‌ലിംകളെ അനുവദിച്ചു. പിന്നീട് സിയാദിബ്‌നു അഗ്്‌ലബിന്റെ നേതൃത്വത്തില്‍ ദീപ് മുഴുവന്‍ ഇസ്്‌ലാമിന്റെ കുടക്കീഴിലായി.
റമദാന്‍ പത്ത്:
- വിവരങ്ങൾ
- വിഭാഗം: റമദാനിലെ ചരിത്രദിന
* 1973 ലെ ഓക്ടോബര്‍ യുദ്ധം
1973 ഓക്ടോബര്‍ 6 ഹിജ്‌റ വര്‍ഷം 1393 റമദാന്‍ പത്തിനാണ് ഈജിപ്തിന്റെ ഗുഡ്‌പോസ്റ്റ് സൈന്യം ഉബൂര്‍ യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യത്തെ പരാജയപ്പെടുത്തുന്നത്. യഹൂദരുമായുള്ള കഴിഞ്ഞ പല യുദ്ധങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ശേഷമുള്ള നിര്‍ണ്ണായക വിജയമായിരുന്നു ഇത്.
*മക്കാവിജയത്തിന്റെ തയ്യാറെടുപ്പുകള്‍:
ക്രി. 630 ജനുവരി 1, ഹി. 8 റമദാന്‍ 10 നാണ് പ്രവാചകന്‍ (സ) സഹാബികളും മക്കയിലേക്ക്് പുറപ്പെടുന്നത്. ഇസ്്‌ലാമിക ചരിത്രത്തില്‍ ഈ വര്‍ഷം വിജയ വര്‍ഷമെന്നാണ് അറിയപ്പെടുന്നത്. നബി (സ) പ്രബോധന പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു മക്കാ വിജയം. അറേബ്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഇസ്്‌ലാമിന് കീഴ്‌പ്പെടുന്നതിന്ന്് നാന്ദികുറിച്ചത് മക്കാ വിജയമായിരുന്നു.