മോസ്‌കോ: ഇരുപത്‌ലക്ഷത്തോളം മുസ്‌ലിംകളുള്ള മോസ്‌കോനഗരത്തില്‍ വേണ്ടത്ര പള്ളികള്‍ ഇല്ലാത്തതിന്റെ അസൗകര്യം പരിഹരിക്കാന്‍ പുതിയ മാര്‍ഗവുമായി മുസ്‌ലിംസമൂഹം. ട്രെയ്‌ലര്‍ കാറുകളെ സഞ്ചരിക്കുന്ന പള്ളികളെന്നോണം സംവിധാനിച്ചുകൊണ്ടാണ് തങ്ങളുടെ പ്രയാസം അവര്‍ മറികടക്കുന്നത്. അതിനായി ഫണ്ട് സമാഹരണം തുടങ്ങിക്കഴിഞ്ഞു.
‘നഗരജീവിതത്തിന്റെ സ്വഭാവവും നിലവിലുള്ള 4 പള്ളികളുടെ വ്യാപ്തിക്കുറവും നമസ്‌കാരം കൃത്യമായി അനുഷ്ഠിക്കുന്നതിന് തടസ്സംസൃഷ്ടിക്കുന്നു. മാത്രമല്ല, പുതിയപള്ളികള്‍ നിര്‍മിക്കുന്നതിന് നഗരവാസികളുടെ എതിര്‍പ്പുമുണ്ട്.’മൊബൈല്‍ മോസ്‌ക് പ്രൊജക്റ്റിന്റെ വക്താവ് അല്‍സു ഖഫീസ് പറയുന്നു. മൊബൈല്‍ പള്ളികള്‍ക്കായി എട്ടരലക്ഷംറൂബിളാണ് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍, പ്രധാനപ്പെട്ട ബിസിനസ് സെന്ററുകളുടെ അടുത്ത് ആറ് ട്രെയ്‌ലര്‍ മോസ്‌കുകള്‍ സംവിധാനിക്കാനാണ് പരിപാടിയിട്ടിരിക്കുന്നത്.
(Islam Padasala,14 February 2015)