ഡെന്‍മാര്‍ക്കില്‍ ഇസ്‌ലാമിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാവുന്നതായി റിപ്പോര്‍ട്ട്

denmark-islam_200_200കോപന്‍ഹേഗന്‍: യേശു കുരിശിലേറ്റപ്പെട്ടുവെന്നും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നുമുള്ള ക്രൈസ്തവ ദര്‍ശനത്തില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച് ഒരു പുരോഹിതന്‍ ഇസ്‌ലാമിലേക്ക് കടന്നുവന്ന വാര്‍ത്ത പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത് കൂടുതല്‍ പൗരന്‍മാര്‍ ഇസ് ലാമില്‍ ആകൃഷ്ടരാകുന്നുവെന്നതിന് തെളിവാണെന്ന് രാഷ്ട്രീയ-മതനിരീക്ഷകര്‍. മുഹമ്മദ് നബിയെ അവഹേളിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ജിലന്‍ പോസ്റ്റിന്റെ വിവാദകാലത്തേക്കാള്‍ വളരെ ക്കൂടുതലാണ് ഇപ്പോഴത്തെ ഇസ്‌ലാമിലേക്കുള്ള കടന്നുവരവെന്ന് ഡാനിഷ് ഇസ്‌ലാമിക് സൊസൈറ്റി വക്താവ് ഇംറാന്‍ ഷാ പറയുന്നു.

അധികഡാനിഷ് പൗരന്‍മാരും ഇസ്‌ലാംസ്വീകരിക്കുന്നതിന് പ്രധാനമായും മൂന്നുകാരണങ്ങളാണ്. ഒന്ന്: ജീവിതപങ്കാളി മുസ്‌ലിമാണ്. രണ്ട്: അയല്‍പക്കങ്ങളില്‍ മുസ്‌ലിംകള്‍ താമസിക്കുന്നു. മൂന്ന്: ഇസ്‌ലാമിനോടുള്ള അതിയായ താല്‍പര്യം. ഇസ്‌ലാമിലേക്ക് കടന്നുവരുന്നവരുടെ അനുഭവപശ്ചാതലങ്ങള്‍ ഈ യാഥാര്‍ഥ്യത്തിന് അടിവരയിടുന്നു.

‘തകര്‍ന്നുപോയ കുടുംബജീവിതത്തില്‍നിന്നാണ് ഞാന്‍ വരുന്നത്. പിതാവ് മയക്കുമരുന്നിനടിമയാണ്. ശരിയായ ആദര്‍ശത്തിന്റെ പിന്‍ബലം കൊതിച്ച നിരവധിമുഹൂര്‍ത്തങ്ങള്‍ എന്റെ ജീവിതത്തില്‍ കടന്നുപോയിട്ടുണ്ട്.’ തെക്കന്‍ഡെന്‍മാര്‍ക്കിലെ തുറമുഖനഗരമായ കോല്‍ഡിങ് നിവാസിയായ പത്തൊമ്പതുകാരന്‍ മലെന്‍ ഡാള്‍ പറയുന്നു. ‘എന്റെ ഇസ്‌ലാംസ്വീകരണത്തിന് കാരണം മുസ്‌ലിംസുഹൃത്തുക്കളാണ്. അവര്‍ പലപ്പോഴും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിട്ട് എട്ടുമാസമായി.’ മറ്റൊരാള്‍ വെളിപ്പെടുത്തി. ഡാനിഷ്ജനതയിലേറെപേരും സമീപത്തുള്ള മുസ്‌ലിംപള്ളികള്‍ സന്ദര്‍ശിക്കുന്നു. വേറെ ചിലര്‍ ആചാരാനുഷ്ഠാനങ്ങള്‍ കണ്ട് മുസ്‌ലിംകളുമായി സൗഹൃദം ഉണ്ടാക്കുന്നു.

‘മതമെന്ന നിലക്ക് ഇസ്‌ലാമിനെ കരിവാരിത്തേക്കാനുള്ള മാധ്യമശ്രമങ്ങളെ വളരെ കൗതുകപൂര്‍വമാണ് ഡാനിഷ് ജനത നോക്കിക്കാണുന്നത്. ഇത്തരത്തിലുള്ള അവസ്ഥാവിശേഷത്തെ മുസ്‌ലിംകള്‍ എങ്ങനെ നേരിടുന്നുവെന്ന് അവര്‍ ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്നു. ഇസ്‌ലാമിനെ അടുത്തറിയുമ്പോള്‍ ‘ഹൊ’ എന്നതിനുപകരം ‘ഓഹോ ,അങ്ങനെയാണോ’ എന്നാണ് അവര്‍ ആശ്ചര്യപ്പെടുന്നത്.’ഇംറാന്‍ ഷാ വെളിപ്പെടുത്തുന്നു. വര്‍ഷത്തില്‍ 500 പേരെങ്കിലും ഇസ്‌ലാംസ്വീകരിക്കുന്നുവെന്നാണ് ക്രോസ് കള്‍ചറല്‍ & റീജിയണല്‍ സ്റ്റഡീസ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ബ്രയന്‍ ആര്‍ലി ജേകബ്‌സണ്‍ പറയുന്നത്. അതേസമയം ഡാനിഷ് പുരോഹിതര്‍ക്ക് യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വാസമില്ലാതാകുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഡെന്‍മാര്‍ക്കിലെ മൂന്നാമത്തെ വലിയദ്വീപായ ഫുനെനില്‍ വനിതാപുരോഹിതയായ യുലാ ചാര്‍ലറ്റ് ഹാന്‍സണ്‍ അഭിപ്രായപ്പെടുന്നത് ജീസസ് മരണപ്പെട്ട് തിരിച്ചുവന്നുവെന്ന് വിശ്വസിക്കാന്‍ തനിക്ക് വളരെ പ്രയാസമുണ്ടെന്നാണ്. ഇതേ അഭിപ്രായം മുമ്പ് വെളിപ്പെടുത്തിയ കോപന്‍ഹേഗനിലെ പുരോഹിതനാണ് പെര്‍ റംസ്ഡാല്‍. എന്നാല്‍ ബിഷപുമായുള്ള കൂടിക്കാഴ്ചക്കിടെ റംസ്ഡാല്‍ തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. യേശുക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനെ സംബന്ധിച്ച് തുറന്ന സംവാദത്തിന് തയ്യാറാകാന്‍ ഫുനെനിലെ ബിഷപായ ടീന്‍ ലിന്‍ഡാര്‍ട്ട് എല്ലാ പുരോഹിതര്‍ക്കും പാരീഷ് കൗണ്‍സിലിനും കത്തയച്ചിരിക്കുകയാണ്.

(Islam Padashala,30 January 2015)

Related Post