ശൈഖ് യൂസുഫുല്‍ ഖറദാവി
ലൈലതുല്‍ ഖദ്ര്‍ ഏതു രാത്രിയിലാണെന്ന് കൃത്യമായി വെളിപ്പെടുത്താതെ മറച്ചുവച്ചതിനു പിന്നില്‍ അല്ലാഹുവി്‌ന്റെ അപാരമായ യുക്തിയുണ്ട്. അത് ഏത് രാത്രിയിലാണെന്ന് അ്ല്ലാഹു വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ റമദാനിലെ മറ്റു രാത്രികളും ദിവസങ്ങളും ആരാധനകളില്ലാതെ സാധാരണപോലെയാകുമായിരുന്നു. ഈ മാസത്തില്‍ പൂര്‍ണ്ണമായും വിശ്വാസികള്‍ ആരാധനകളില്‍ സജീവരാകണമെന്നതാണ് അല്ലാഹു ഉദ്യോശിക്കുന്നത്. അവസാന പത്തുകളിലാകട്ടെ വിശ്വാസികളുടെ ആരാധനകര്‍മ്മങ്ങളും ദൈവസ്മരണയും മറ്റു റമദാന്‍ ദിനങ്ങളില്‍ നിന്ന് ഇരട്ടിയാകും. മുസ് ലിം ഒരു വ്യക്തി എന്ന നിലക്കും ഒരു സമുദായം എന്ന നിലയിലും ഈ മറച്ചു വെക്കലിലാണ് കൂടതല്‍ നന്‍മയും അനുഗ്രഹവുമുള്ളത്.
ഇതു പോലെ അല്ലാഹു മറ്റു ചിലതു മറച്ചു വച്ചിരിക്കുന്നു. വെള്ളിയാഴ്ച ദിവസത്തെ സത്യവിശ്വാസികളുടെ പ്രാര്‍ത്്ഥനകളിലും തീര്‍ച്ചയായും ഉത്തരം നല്‍കുന്ന സമയമേതാണെന്ന് അല്ലാഹു മറച്ചു വച്ചിരിക്കുകയാണ്. കാരണം വിശ്വാസികള്‍ ആ ദിവസം മുഴുവനും അല്ലാഹുവോട് പ്രാര്‍ത്ഥിക്കട്ടെ എന്നാണ് അല്ലാഹു ഉദ്യേശിക്കുന്നത്. അല്ലാഹുവിന് ഏറ്റവും സ്രേഷ്ടമായ നാമം ഏതാണെന്ന് അല്ലാഹു മറച്ചു വച്ചിരിക്കുന്നു. ആ നാമം വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ഉത്തരം നല്‍കും. അത് വെളിപ്പെടുത്തിയിരുന്നെങ്കില്‍ വിശ്വാസികള്‍
ശൈഖ് യൂസുഫുല്‍ ഖറദാവി
മുഴുവനും ആ ഉന്നത നാമം വിളിച്ച് അല്ലാഹുവോട് പ്രാര്‍ത്ഥിക്കും. എന്നാല്‍ അല്ലാഹു കരുതുന്നു. അല്ലാഹുവിന്റെ എല്ലാ സവിശേഷ നാമങ്ങളും വിശ്വാസികള്‍ വിളിച്ച പ്രാര്‍ത്ഥിക്കട്ടെയെന്ന്.
ഉബാദതുബ്‌നു സാമിതില്‍ നിവേദനം. ലൈലതുല്‍ ഖദ് ര്‍ ഏതു രാത്രിയിലാണെന്ന് തിരുമേനി (സ) പറയാന്‍ പോയതായിരുന്നു. അപ്പോഴാണ് രണ്ട് പേര്‍ എന്തൊക്കെയോ പറഞ്ഞു പരസ്പരം തര്‍ക്കിച്ചത്. ഇതു കണ്ട് നബി പറഞ്ഞു. ലൈലതുല്‍ ഖദ് ര്‍ എന്നാണെന്ന് ഞാന്‍ നിങ്ങളോടു പറയാന്‍ പോവുകയാരിന്നു. അപ്പോള്‍ ഇന്നയിന്ന രണ്ട് പേര്‍ പരസ്പരം തര്‍ക്കിച്ചുകളഞ്ഞു. അപ്പോള്‍ അത് എന്റെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്നു പോയി. അഥവാ ഏത് ദിവസമാണ് അതെന്ന് ഞാന്‍ മറന്നു പോയി. ഒരു പക്ഷേ അതായിരിക്കും നിങ്ങള്‍ക്ക് കൂടുതല്‍ നല്ലത്’
ലൈലതുല്‍ ഖദ് റിന്റെ നിരവധി അടയാളങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതില്‍ ഭൂരിഭാഗം അടയാളങ്ങളും അത് കഴിഞ്ഞതിനു ശേഷം മാത്രമാണ് അറിയാന്‍ കഴിയുക. ആ രാത്രി കഴിഞ്ഞു വരുന്ന പ്രഭാതത്തിലെ സൂര്യ പ്രകാശത്തിന് കിരണങ്ങള്‍ ഉണ്ടായിരിക്കുകയില്ല. എന്നത് അതില്‍ ഒന്നാണ്.
ലൈലതല്‍ ഖദ് റിനെ കുറിച്ച് പറയപ്പെടുന്ന അടയാളങ്ങളെല്ലാം കൃത്യവും കണിശവുമാണെന്ന് പറയാന്‍ സാധ്യമല്ല. കാരണം ലൈലതുല്‍ ഖദ് ര്‍ ഭൂമിയുടെ വ്യത്യസ്ത സ്ഥലങ്ങളില്‍ അവിടത്തെ കാലാവസ്ഥകള്‍ക്കനുസരിച്ചായിരിക്കും. പല ഭാഗങ്ങളിലും അത് വ്യത്യസ്ത സീസണുകളിലായിരിക്കും. തണുപ്പിലും ചൂടിലും വിവിധ രാജ്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. അവിടങ്ങളിലെ സൂര്യോദയത്തിന്റെയും അസ്തമനത്തിന്റെയും സമയങ്ങള്‍ വ്യത്യാസമുണ്ടാകും. എല്ലാ രാജ്യങ്ങളിലെയും സൂര്യ പ്രകാശത്തിന്റെ ശക്തിയും തീവ്രതയും ഒരു പോലെയല്ല. അതിനാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ലൈലതുല്‍ ഖദറിന്റെ അടയാളങ്ങള്‍ ഒരു പോലെയാകുമെന്ന് പ്രതീക്ഷിക്കാവതല്ല.