ലൈലത്തുൽ ഖദ്ർ

life 3

ലെയ്ലതുല്‍ ഖദര്‍

പി.പി. അബ്ദുല്‍ റസാക്ക്

ഖുര്‍’ആനികമായി ഖദ്ര്‍ എന്നത് പ്രപഞ്ചത്തിന്റെ ഉണ്മക്കും സ്ഥിതിക്കും ഇനി അതിന്റെ സംഹാരത്തിന്നും നിദാനമായ മൂല തത്വമാണ്. ” നാം എല്ലാം ഖദ്ര്‍ ഓടു കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്. ഇത് പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങള്‍ക്കും ബാധകമായ തത്വമാണ്. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഖദ്ര്‍ അനുസരിച്ച് തന്നെ. പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യനും അവന്റെ പ്രക്ര്തിപരമായ തലത്തില്‍ ഈ ഖദരി ന്നു വിധേയമാണ്.

ഈ ഖദറിന്നു സ്ഥല പരവും കാലപരവും പദാർത്ഥ പരവുമായ മാനങ്ങൾ ഉണ്ട്. ഒരു ഉദാഹരണത്തിന്നു, നാം ഉപ്പു എന്ന് പറയുന്നതിന്റെ പദാർത്ഥ പരമായ ഖദറ് ആണ് ഒരു സോഡിയത്തിന്റെ ആറ്റവും ഒരു ക്ലൊറിൻ ആറ്റവും എന്നത്. എന്നാൽ വെള്ളത്തിന്റെ പദാർത്ഥ പരമായ ഖദറ് രണ്ടു ഹൈഡ്രജൻ ആറ്റവും ഒരു ഓക്സിജൻ ആറ്റവും ആണ്. എന്നാല്‍ മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്ര്യം അവന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം സ്ഥലപരമോ കാലപരമോ പദാർത്ഥ പരമോ ആയ ഈ ഖദറിന്നു വിധേയമല്ല. കാരണം, ഖുര്‍’ആന്‍ പറഞ്ഞു: “അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടല്ലാതെ മനുഷ്യന്‍ ഉദ്ദേശിക്കുന്നില്ല”. എന്ന് പറഞ്ഞാല്‍, മനുഷ്യന്റെ കാര്യം മനുഷ്യന്‍ ഉദ്ദേശിക്കട്ടെ എന്ന് അല്ലാഹു ഉദ്ദേശിച്ചു. അതുകൊണ്ടാണ് അവന്നു ഇച്ഛാ സ്വാതന്ത്ര്യം ഉണ്ടായത്. എന്നാല്‍ ഈ ഇച്ഛയെ കര്‍മമായി പരിവര്‍ത്തിപ്പിക്കുന്നതില്‍ കര്‍മം ആശ്രയിക്കുന്നതും മനുഷ്യന്റെ നിയന്ത്രണത്തില്‍ ഇല്ലാത്തതുമായ രണ്ടു ഘടകങ്ങളുണ്ട്. അതാണ്‌ സ്ഥലവും കാലവും. എതൊരു കര്മംവും മനുഷ്യന്റെ നിയന്ത്രണത്തില്‍ ഇല്ലാത്ത സ്ഥല കാല നിയമങ്ങളെ ആശ്രയിക്കുന്നു വെന്നിരിക്കെ മനുഷ്യന്‍ “ഞാന്‍ അത് നാളെ ചെയ്യുമെന്ന് പറയരുത്, അല്ലാഹു ഇച്ചിച്ചെങ്കില്‍ എന്ന് പറയാതെ” എന്ന് പറഞ്ഞത് മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്ര്യത്തിന്റെ പരിമിതിയെ സൂചിപ്പിക്കനെല്ലന്നെത് വളരെ വ്യക്തമാണ്. മറിച്ച്, ആ സൂക്തം സംസാരിക്കുന്നത് തന്നെ “ഞാന്‍ ചെയ്യും” എന്ന് പറയുന്നതിനെയാണു. ” ഞാന്‍ ഉദ്ദേശിക്കുന്നു” എന്ന് പറയുന്നതിനെ കുറിച്ചല്ല. പുറമേ, “അത്” എന്നത് സ്ഥലത്തെയും ” നാളെ” എന്നത് കാലത്തെയും ദ്യോതിപ്പിക്കുന്ന പദങ്ങളാണ്. “അല്ലാഹു ഇച്ഛിച്ചെങ്കില്‍” എന്നതാവട്ടെ സ്ഥല കാലങ്ങള്‍ പൂര്‍ണമായും അല്ലാഹുവിന്റെ നിയന്ത്രണത്തില്‍ ആണെന്നും ആയതിനാല്‍ തന്നെ അതിനെ ആശ്രയിക്കുന്ന കര്‍മങ്ങള്‍ മനുഷ്യന്‍ ഉദ്ദേശിച്ചതുകൊണ്ട് മാത്രം നടക്കണമെന്നില്ലന്നും മറിച്ച് അല്ലാഹുവിന്റെ ഉതവി ആവശ്യമാണ് എന്നുമാണ് ഇത് വ്യക്തമാക്കുന്നത്.

ഖുര്‍ആന്‍ പറഞ്ഞത് പോലെ അല്ലാഹു ഇച്ഛിച്ചു നല്‍കിയ നമ്മുടെ ഇച്ഛാ സ്വാതന്ത്ര്യത്തില്‍ നാം ഒരു തരത്തിലുള്ള ഒരു തടസ്സവും നേരിടുന്നില്ല എന്നത് നമ്മുടെ ഓരോ നിമിഷത്തെയും അനുഭവമാണ്. അതുകൊണ്ടാണ് നമ്മുക്ക് എന്തും വിചാരിക്കുവാന്‍ സാധിക്കുന്നത്. നിന്ന നില്പില്‍ തന്നെ നക്ഷത്രങ്ങളെ നോക്കി അവിടെ ഒന്ന് ചുറ്റിവരാന്‍ നമ്മുക്ക് വിചാരിക്കാം. ആഴ ക്കടലിലേക്ക് നോക്കി സമുദ്രന്തര്ഭാഗത്തു ജീവിക്കുവാനും നമ്മുക്ക് വിചാരിക്കാം. എന്തിനേറെ പറയുന്നു, ഒന്ന്ദൈവമായാല്‍ കൊള്ളാം എന്നുപോലും നമ്മുക്ക് വിചാരിക്കാം. ഇതു വരെ പറഞ്ഞു വന്നത് , പ്രപഞ്ചത്തിലെ മുഴുവന്‍ പ്രതിഭാസങ്ങളും മനുഷ്യന്റെ തന്നെ പ്രക്രിതിപരതയുടെ തലങ്ങളും ഖദ്ര്‍ എന്ന തത്വത്തിന്നു വിധേയമായിട്ടായിരുന്നപ്പോള്‍ മനുഷ്യന്റെ അപരിമേയമായ ഇച്ഛാ സ്വാതന്ത്ര്യവും ഖുര്‍’ആന്‍ അവതരിക്കുന്നതിന്നു മുമ്പ് വരെ സ്ഥല-കാല നിയമങ്ങളുടെ മാത്രം നിയന്ത്രണത്തിനു വിധേയമായിരുന്ന മനുഷ്യന്റെ കര്‍മ സ്വാതന്ത്ര്യവും അങ്ങനെ ഒരു ഖദറിൻറെ തത്വത്തിന്നു വിധേയമായിരുന്നില്ല എന്നുമാണ് . ഇച്ഛാ സ്വത്നത്ര്യത്തെ ഖുര്‍’ആന്‍ അതേപോലെ തന്നെ നിലനിര്‍ത്തി. ഖുര്‍’ആന്‍ അവതരണത്തിലൂടെ സ്ഥലകാല നിമയങ്ങളാല്‍ മാത്രം നിയന്ത്രിക്കപ്പെട്ടിരുന്ന കര്‍മ സ്വാതന്ത്ര്യത്തിന്റെ ഖദ്ർ അഥവാ അതിരും, പരിധിയും, തോതും എന്തന്നു ഖുര്‍ആന്‍ നിശ്ചയിച്ചു. അങ്ങനെ മനുഷ്യന്റെ കര്‍മ സ്വാതന്ത്ര്യത്തിന്റെ ഖദ്ർ പ്രക്ര്തിപരതയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് നിശ്ചയിക്കപ്പെട്ട രാവ് ആയതുകൊണ്ട് കൂടിയാണ് ആ രാവിന്നു ഖദറിന്റെ രാവ് എന്ന് വിളിക്കപ്പെട്ടത്‌. ചുരുക്കത്തില്‍ സ്വാതന്ത്ര്യത്തോടു കൂടി ഒരു മനുഷ്യന്‍ ഖുര്‍ആന്‍ നിശ്ചയിച്ച കര്‍മ സ്വാതന്ത്ര്യത്തിന്റെ ഖദറിന്നു അഥവാ ‍പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ജീവിക്കുമ്പോള്‍ അവന്‍ പ്രക്രതിയുടെ പൊതു ധാരയോടു താദാത്മ്യം പ്രാപിക്കുന്നു. അത് തന്നെയാണ് ഇസ്ലാം എന്നതുകൊണ്ടും വിവക്ഷിക്കപ്പെടുന്നത്‌. ഈ സ്വാതന്ത്ര്യത്തെ മതപരമെന്നോ മതെതരമെന്നോ ഭൌതികമെന്നോ അത്മീയമെന്നോ, പ്രാര്‍ത്ഥന എന്നോ പ്രയത്നമെന്നോ ഒക്കെ വിഭജിച്ചു അതില്‍ ഏതെങ്കിലും ഒരു ഭാഗം മാത്രം ദൈവഹിതത്തിന്നു വിധേയപ്പെടുത്തിയാല്‍ മതിയെന്ന് പറയുന്നത് ഒരുല്ഗ്രഥിത വ്യക്തിത്ത്വത്തെയും സമൂഹത്തെയും സൃഷ്ടിക്കുവാന്‍ ഉദ്ദേശിക്കുന്ന തൌഹീദീ ലക്ഷ്യത്തിനോട് പൊരുത്തപെടുന്നെയില്ല

Related Post