‘നമസ്‌കാരം’ ലിയാം നീസണ്‍

liam_neeson_200_200അയര്‍ലണ്ട്: തന്റെ സിനിമാഷൂട്ടിങിനായി ഇസ്തംബൂള്‍ നഗരത്തിലേക്ക് യാത്രതിരിക്കുമ്പോള്‍ അത് ഒരു വഴിത്തിരിവാകുമെന്ന് ലിയാം നീസണ്‍ കരുതിയിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ ചില പത്രങ്ങള്‍ തുര്‍ക്കിയനുഭവങ്ങളെപ്പറ്റി ചോദിച്ചഘട്ടത്തില്‍ പള്ളിയിലെ നമസ്‌കാരം തന്റെ ഹൃദയത്തെ പിടിച്ചുകുലുക്കിയെന്ന് പറഞ്ഞത് പിറ്റെദിവസത്തെ പത്രങ്ങള്‍ക്ക് ചാകരയായി. ചില പത്രങ്ങള്‍ ലിയാം ഇസ്‌ലാംസ്വീകരിക്കാന്‍ പോകുന്നുവെന്നുവരെ അടിച്ചുവിട്ടു. എന്നാല്‍ വാര്‍ത്തകളെ അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. ലിയാം തന്റെ അനുഭവങ്ങള്‍മാത്രമേ പറഞ്ഞുള്ളൂവെന്നും പിന്നെയുള്ളവയെല്ലാം പത്രക്കാരുടെ ഭാവനാവിലാസങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു.

ലിയാം നീസണ്‍ തന്റെ മതവിശ്വാസത്തെപ്പറ്റി അഭിമുഖസംഭാഷണത്തില്‍ മനസ്സുതുറന്ന് സംസാരിച്ചിരുന്നു.’ഞാന്‍ ഒരു കത്തോലിക്കനായാണ് വളര്‍ന്നുവന്നത്. പക്ഷേ നാം നമ്മോടുതന്നെ ദിനേന ചോദിക്കേണ്ടതുണ്ട്; ഈ ഭൂമിയില്‍ നാമെന്താണ് ചെയ്യുന്നതെന്ന്? ഇവിടെ ജീവിക്കുന്നതിന്റെ ലക്ഷ്യമെന്തെന്ന്? നാസ്തികവാദവും ദൈവാസ്തിക്യവും വിശദീകരിക്കുന്ന പുസ്തകങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്.’

‘എന്റെ ചിത്രത്തിന്റെ ഷൂട്ടിങ് ഇസ്തംബൂള്‍ നഗരത്തിലായിരുന്നു. അഞ്ചുനേരം നമസ്‌കാരം ഉണ്ട് പള്ളികളില്‍. ആദ്യത്തെ ആഴ്ച അത് നിങ്ങള്‍ക്ക് ഹരമായിരിക്കും. പിന്നെയത് നിങ്ങളുടെ ആത്മാവിനെ സ്പര്‍ശിച്ചുതുടങ്ങും. അത് വളരെ രസകരമായ അനുഭവമാണ്.’ലിയാം തുടര്‍ന്നു.

‘ഏതാണ്ട് 4000 ഓളം പള്ളിയുണ്ട് ആ നഗരത്തില്‍. അവയില്‍ പലതും അതിമനോഹരമാണ്. അതൊക്കെക്കൂടി കാണുമ്പോള്‍ മുസ്‌ലിമായാലോ എന്നുപോലും ചിന്തിക്കുകയാണ് ഞാന്‍’ ലിയാം പറഞ്ഞുനിര്‍ത്തി. ടെയ്ക്കണ്‍ 2 എന്ന തന്റെ ബോക്‌സോഫീസ് ഹിറ്റ് പടത്തിന്റെ തുടര്‍പരമ്പരയുടെ ഷൂട്ടിങിനാണ് ലിയാം നീസണ്‍ ഇസ്തംബൂള്‍ സന്ദര്‍ശിച്ചത്.
(Islam Padasala/30 Dec 2014)

Related Post