തൊഴിലിടങ്ങളില്‍ ആരാധന

_prier un work plice

തൊഴിലിടങ്ങളില്‍ ആരാധന നിര്‍വഹിക്കാന്‍ എന്തിനാണ് ഭയം ?

ഞാനെന്റെ കാബിനില്‍ ഇരിക്കുകയായിരുന്നു. മിനിറ്റുകള്‍ ഹൃദയമിടിപ്പുകളിലൂടെ കടന്നുപോയി. ഇപ്പോളതുചെയ്തില്ലെങ്കില്‍ അതെനിക്ക് നഷ്ടപ്പെടും. ആരോടെങ്കിലും ചോദിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആശിച്ചു. പക്ഷേ, ഇവിടെ ജോലിക്ക് കയറിയതേയുള്ളൂവല്ലോ. അക്കാര്യം ചോദിക്കാമെന്നുവെച്ചാല്‍ തന്നെ ആരെയും പരിചയമില്ലതാനും.

ചുറ്റും കണ്ണോടിച്ചു. ഇപ്പോള്‍ ചെയ്യാമെന്നുവെച്ചാല്‍ തന്നെ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടാന്‍ സാധ്യതയുണ്ട്. അങ്ങനെവന്നാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ ഗുരുതരമായിരിക്കും. എങ്കിലും ‘നിങ്ങളെവിടെയായിരുന്നു’വെന്ന പതിവുചോദ്യവുമായി ആരും വരില്ലെന്ന പ്രതീക്ഷയോടെ മക്കന എടുത്തണിഞ്ഞു. ഒരു വിധത്തില്‍ ളുഹ്ര്‍ നമസ്‌കരിച്ചു.

ഒരു മുസ്‌ലിമിന് നമസ്‌കരിക്കാന്‍ തയ്യാറെടുക്കുകയെന്നത് അത്രപ്രയാസകരമായ ഒന്നല്ല. വൃത്തിയുള്ള സ്ഥലവും അഞ്ചുപത്തുമിനിറ്റും അതിന് മതിയാകും. അഞ്ചുനേരത്തെ നമസ്‌കാരത്തില്‍ ഓഫീസ് സമയങ്ങളില്‍ വരുന്നത് രണ്ടോ മൂന്നോ എണ്ണം മാത്രം. ഒറ്റയ്ക്ക് നിര്‍വഹിക്കുന്ന നമസ്‌കാരങ്ങള്‍ തികച്ചും വൈയക്തികമായ ഒന്നാണ്. അതിന് ഏകാഗ്രതയും സൂക്ഷ്മതയും ഭയഭക്തിയും തിരക്കുകളില്‍നിന്ന് മുക്തമായ മനസ്സും ആവശ്യമാണ്. ആ അര്‍ഥത്തില്‍ നമസ്‌കാരത്തെ നമുക്കുവേണമെങ്കില്‍ ധ്യാനം, യോഗ, മാനസികോല്ലാസം എന്നിവ പോലെ ഇടവേളയായി കാണാനാകും. ഇവയെല്ലാം ദൈനംദിനജീവിതത്തിന്റെ മടുപ്പില്‍നിന്ന് വിമുക്തനായി നമ്മുടെ ഉന്‍മേഷം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ്.

നില്‍പും റുകൂഉം സുജൂദും അത്തഹിയ്യാതും ഉള്ളതിനാല്‍ ആരും അറിയാതെ നമസ്‌കാരം നിര്‍വഹിക്കാനാകില്ല. അത് നിര്‍വഹിക്കുന്നവേളയില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകന്‍ കണ്ടാല്‍ ഒരുവേള അമ്പരന്നേക്കാം.

മുസ്‌ലിംന്യൂനപക്ഷരാജ്യങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്ക് പണിയിടങ്ങളില്‍ നമസ്‌കരിക്കാനിടം കണ്ടെത്തുകയെന്നത് വളരെ പ്രയാസകരമാണ്. ക്രിയേറ്റീവ് ആര്‍ട്ടുകള്‍(ഫാഷന്‍ ഇന്‍ഡസ്ട്രി പോലുള്ളവ) നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രത്യേകിച്ചും. അത്തരം സ്ഥാപനങ്ങളില്‍ ദീനിനിഷ്ഠയുള്ള മുസ്‌ലിംകള്‍ ഉണ്ടാകുക അപൂര്‍വമാണ്. അതിനാല്‍ തന്നെ ആരുടെയും ശ്രദ്ധപതിയാത്ത ഇടങ്ങള്‍ നമസ്‌കാരത്തിനായി ഞാന്‍ കണ്ടെത്തി. ഓഫീസ് ജിം റൂമും ഡ്രസ് മാറ്റുന്ന മുറിയും അത്തരത്തിലുള്ളവയാണ്. കമ്പനികളിലാണെങ്കില്‍ കണ്‍ട്രോള്‍ റൂമുകള്‍ ഉണ്ടാകും. ചിലയവസരങ്ങളില്‍ അത്തരം സ്ഥലങ്ങള്‍ ഒത്തുവന്നില്ലെങ്കില്‍ ഞാന്‍ എന്റെ കാറില്‍ അഭയം കണ്ടെത്തും. കടുത്ത ചൂടുകാലത്ത് ചുട്ടുപൊള്ളുന്ന കാറിന്റെ അകം കടുത്തപരീക്ഷണംതന്നെയാണ്.

ചിലപ്പോഴൊക്കെ മതപരമായ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഇളവേളകളും അവധികളും ചോദിക്കുമ്പോള്‍ തൊഴിലുടമയ്ക്ക് അത് അസ്വസ്ഥത സൃഷ്ടിക്കുമോയെന്ന് നാം ഭയപ്പെടുന്നു. ഒരു പെണ്ണ് മതകാര്യങ്ങളില്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിച്ചാല്‍ ഭീകരസംഘത്തില്‍ പെട്ടവളെന്ന കുത്തുവാക്ക് കേള്‍ക്കേണ്ടിവരും. അതിനാല്‍ അത്തരം കാര്യങ്ങള്‍ പരമാവധി ചുരുക്കുകയാണ് പതിവ്. കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എന്റെ മതചിട്ടവട്ടങ്ങള്‍ അലോസരമുണ്ടാക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മാധ്യമങ്ങളുടെ പ്രചാരവേലകള്‍ മൂലം അവരെന്നെ ഭീകരവാദിയും തീവ്രവാദിയും ആയി മുദ്രകുത്തുമോയെന്ന ആശങ്കയായിരുന്നു അതിനുപിന്നില്‍. അതിനാല്‍ അവരോടൊപ്പം തമാശകളും ജോലിസംബന്ധിയായ ആശയങ്ങളും പങ്കുവെക്കാനും ബുദ്ധിമുട്ടുതോന്നിയിരുന്നില്ല.

എന്നാല്‍ ആ വൈകുന്നേരം അസ്വ്ര്‍നമസ്‌കാരത്തിനായി പതിവുപോലെ മറയിലേക്ക് നീങ്ങവേ എന്റെ മനസ്സില്‍ ചില ചിന്തകള്‍ നാമ്പിട്ടു.. എന്റെ വിശ്വാസം സ്വത്വവുമായി ബന്ധപ്പെട്ടതാണല്ലോ. ഞാനെന്തിന് അതിനെ ജോലിസ്ഥലത്ത് വേറിട്ടുനിര്‍ത്തണം ? കാര്യങ്ങള്‍ മനസ്സിലാക്കാന്‍ മതിയായത്ര വിശാലമനസ്സുള്ളവരല്ല കൂട്ടുകാരെന്ന് ഞാന്‍ ഏകപക്ഷീയമായി വിധിയെഴുതിയതല്ലേ?

അടുത്ത ദിവസം ധൈര്യം സംഭരിച്ച് ഞാന്‍ മാനേജറുടെ കാബിനിലേക്ക് കടന്നുചെന്നു. ഞാനാരെന്നതുസംബന്ധിച്ച രഹസ്യങ്ങള്‍ അറിയുമ്പോള്‍ ലേഡിമാനേജരുടെ മുഖത്തുമിന്നുന്ന ഭാവമാറ്റങ്ങള്‍ ഞാന്‍ സങ്കല്‍പിച്ചുനോക്കി. കാന്റീനില്‍ തന്റെ സുഹൃത്തുക്കളോട് അവയെല്ലാം പതിഞ്ഞ സ്വരത്തില്‍ പറയുന്നത് ഞാന്‍ ഭാവനയില്‍കണ്ടു. എന്റെ ആവശ്യം നിവര്‍ത്തിക്കുംമുമ്പ് ഉണ്ടായേക്കാവുന്ന ചോദ്യങ്ങള്‍ക്ക് മറുപടികണ്ടെത്താന്‍ കുറച്ചിട കാബിന് മുന്നില്‍ നിന്നു. പതുക്കെ അകത്തേക്ക് കയറി

‘അതിനെന്താ, കോണ്‍ഫറന്‍സ് റൂമുണ്ടല്ലോ.’ എന്റെ ആവശ്യംകേട്ട് യാതൊരു ഭാവമാറ്റവുമില്ലാതെ അവര്‍ മൊഴിഞ്ഞു. അധികമാരും കടന്നുവരാത്ത ഇടനാഴിയുടെ ഒരുഭാഗത്ത് ജനലുകളില്ലാത്ത, അടച്ചിട്ട വാതില്‍ സൗകര്യമുള്ള ആ മുറി എന്തുകൊണ്ടും സൗകര്യപ്രദമാണല്ലോയെന്ന് അപ്പോഴാണ് ഞാനോര്‍ത്തത്. നിറഞ്ഞ ഹൃദയത്തോടെ അവര്‍ക്ക് നന്ദിപ്രകാശിപ്പിച്ച് ആശ്വാസത്തോടെ അവിടെനിന്നിറങ്ങി.

ചിലപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണ്. ഒന്ന് ചോദിക്കേണ്ട ആവശ്യമേയുള്ളൂ. പക്ഷേ, പലപ്പോഴും നാം അതിന് മടിക്കുന്നു. ആവശ്യമില്ലാത്ത പല ധാരണകളും വെച്ചുപുലര്‍ത്തുന്നു. ഇത് നമുക്കെല്ലാം ഗു

Related Post