റമദാനിലെ ചരിത്രദിനങ്ങള്‍

റമദാന്‍ ഇരുപത്തി ഒന്ന്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്

* മക്കാ വിജയം:
ക്രി. 630 ജനുവരി 11, ഹിജ്‌റ 8 റമദാന്‍ 21 നാണ് മക്കാ വിജയം നടക്കുന്നത്. അതുകൊണ്ട് ഇത് വിജയവര്‍ഷമെന്നാണ് അറിയപ്പെടുന്നത്. അല്ലാഹുവിന്റെ ദീനിലേക്ക് ജനങ്ങള്‍ കൂട്ടംകൂട്ടമായി വന്ന സന്ദര്‍ഭം. ഇസ്്‌ലാമിന്റെ പ്രഖ്യാപിത ശത്രുക്കളായിരുന്ന അബൂസുഫ്‌യാനെപ്പോലുള്ള പ്രമുഖര്‍ ഇസ്്‌ലാം സ്വീകരിച്ച ദിവസം.
* ഊര്‍ഖാന്‍ ഒന്നാമന്റെ അധികാരാരോഹണം:
ക്രി. 1325 ആഗസ്റ്റ് 21, ഹിജ്‌റ 726 റമദാന്‍ 21 നാണ് ഉസ്മാനിയ ഖിലാഫത്തിന്റെ സ്ഥാപകരില്‍ ഒരാളും സാമ്രാജ്യം വികസിപ്പിക്കുകയും ചെയ്ത ഊര്‍ഖാന്‍ ഒന്നാമന്റെ സ്ഥാനാരോഹണം.

തുടർന്ന് വായിയ്ക്കുക: റമദാന്‍ ഇരുപത്തി ഒന്ന്:

റമദാന്‍ ഇരുപത്തി രണ്ട്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

* ഇമാം ഇബ്‌നു മാജയുടെ മരണം:
ക്രി. 886 ഫെബ്രുവരി: 20, ഹിജ്‌റ വര്‍ഷം 273 റമദാന്‍ 22 നാണ് ഇമാം അബ്ദുല്ലാഹിബ്‌നു യസീദിബ്‌നു ഇബ്‌നു മാജ മരണപ്പെടുന്നത്. ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നായ ഇബ്‌നു മാജ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചയിതാവാണദ്ദേഹം.
* അബ്ദുറഹ്്മാന്‍ നാസിറിന്റെ ജനനം:
ക്രി. 891 ജനുവരി 7 ഹിജ്‌റ 277 റമദാന്‍ 22 നാണ് സ്‌പെയിനിലെ എട്ടാമത്തെ ഉമവി ഭരണാധികാരിയായിരുന്ന അബ്ദുറഹ്്മാന്‍ നാസിറിന്റെ ജനനം. സ്‌പെയിനില്‍ അമീറുല്‍ മുഅ്മിനീന്‍ എന്ന് ജനങ്ങള്‍ ആദ്യമായി വിളിച്ചത് ഇദ്ദേഹത്തെയാണ്. ഇദ്ദേഹത്തിന്റെ ഭരണകാലം സ്‌പെയിനിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു.

റമദാന്‍ ഇരുപത്തിമൂന്ന്

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

*സാര്‍സാനീങ്ങള്‍ക്കെതിരെയുള്ള മുസ്്‌ലിംകളുടെ വിജയം:
ക്രി. 652 ഹിജ്‌റ 31, റമദാന്‍ 23 നാണ് ഖലീഫ ഉസ്്മാനിബ്‌നു അഫ്ഫാന്റെ കാലത്ത് സാര്‍സാനീങ്ങള്‍ക്കെതിരില്‍ മുസ്്‌ലിംകള്‍ വിജയം വരിക്കുന്നത്. പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ അവസാന രാജാവായ യെസ്തദജര്‍ദ് ശഹ്‌രിയാര്‍ വധിക്കപ്പെട്ടശേഷമായിരുന്നു മുസ്്‌ലിംകളുടെ വിജയം.
* അഹ്്മദ് തൂലൂനിന്റെ ജനനം:
ക്രി. 835 സെപ്തംബര്‍ 20, ഹിജ്‌റ 220 റമദാന്‍ 23 നാണ് തുലൂനിയ്യാ സാമ്രാജ്യത്വത്തിന്റെ സ്ഥാപകന്‍ അഹ്മദ് തൂലൂന്‍ ജനിക്കുന്നത്. ബാഗ്ദാദില്‍ ജനിച്ച അദ്ദേഹം സൈനിക ദീനി വിദ്യാഭ്യാസം നേടി.

തുടർന്ന് വായിയ്ക്കുക: റമദാന്‍ ഇരുപത്തിമൂന്ന്:

റമദാന്‍ ഇരുപത്തിനാല്

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

* ഫുസ്താതിലെ അംറുബ്‌നു ആസിന്റെ പള്ളിനിര്‍മാണം:
ക്രി.641 സെപ്തംബര്‍ 5, ഹിജ്‌റ 20 റമദാന്‍ 24നാണ് ഫുസ്താത് പള്ളിയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. അംറുബ്‌നുല്‍ ആസ്(റ) ഈജിപ്തില്‍ നിര്‍മിച്ച പ്രസിദ്ധ പട്ടണമാണ് ഫുസ്താത്.
* പെട്രോള്‍ ആയുധമാകുന്നു.
1973 ഓക്ടോബര്‍ 21, ഹിജ്‌റ 1399 റമദാന്‍ 24ന് കുവൈത്ത് ബഹ്‌റൈന്‍, ഖത്തര്‍, ദുബൈ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്കയും ഹോളണ്ടും അടങ്ങുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കല്‍ നിര്‍ത്തിവെച്ചു. എണ്ണയുടെ മേലുള്ള പാശ്ചാത്യരാജ്യങ്ങളുടെ അപ്രമാദിത്വം അവസാനിപ്പിക്കുന്നതായിരുന്നു ഈ നടപടി. ഇസ്രായേലുമായുള്ള യുദ്ധത്തില്‍ (1973) വിജയം വരിച്ച ഈജിപ്തിനും സിറിയക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഗള്‍ഫ് രാജ്യങ്ങളുടെ ഈ രംഗത്തുവരവ്.

റമദാന്‍ ഇരുപത്തിയഞ്ച്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

* ഐനു ജാലൂത്ത്:
ക്രി. 1260 സെപ്തംബര്‍ 3, ഹിജ്‌റ 658 റമദാന്‍ 25 വെള്ളിയാഴ്ചയാണ് മുസ്്‌ലിംകള്‍ താര്‍ത്താരികള്‍ക്കെതിരില്‍ വിജയം വരിച്ച ഐനു ജാലൂത്ത് യുദ്ധം. നീണ്ട കാലങ്ങളായി മുസ്്‌ലിംകളെ അടിച്ചമര്‍ത്തിക്കൊണ്ടിരുന്ന, ഇസ്്‌ലാമിക സംസ്‌ക്കാരത്തെയും നാഗരികതയെയും തച്ചുതകര്‍ത്ത താര്‍ത്താര്‍ ഭരണത്തിന് അറുതിവരുത്തിയ യുദ്ധമായിരുന്നു ഐനുജാലൂത്ത്. സുല്‍ത്താന്‍ മുളഫര്‍ സൈഫുദ്ദീന്‍ ആയിരുന്നു മുസ്്‌ലിംകളുടെ സേനാ നായകന്‍. ഫലസ്തീനിലെ നാബുലസിനും ബൈസാനും ഇടയിലാണ് ഐനുജാലൂത്ത്.
*വിഗ്രഹ ഭഞ്ജനം:

ക്രി. 630 ജനുവരി 15, ഹിജ്‌റ 8 റമദാന്‍ 25 നാണ് മക്കാ മുശ്‌രിക്കുകളുടെ ആരാധ്യവസ്തുക്കളായിരുന്ന വിഗ്രഹങ്ങളെ തച്ചുടക്കാന്‍ നബി(സ) പ്രമുഖ സ്വഹാബികളോട് കല്‍പ്പിക്കുന്നത്. ‘ഉസ്സ’ വിഗ്രഹത്തെ തകര്‍ക്കാന്‍ ഖാലിദിബ്‌നു വലീദിനെയും, ‘സവാഇി’നെ തകര്‍ക്കാന്‍ അംറുബ്‌നുല്‍ ആസിനെയും, ‘മനാത്ത’യെ തകര്‍ക്കാന്‍ സഅദ്ബ്‌നു സയ്ദിനെയും തിരുമേനി ചുമതലപ്പെടുത്തി. മൂവരും അക്കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.

തുടർന്ന് വായിയ്ക്കുക: റമദാന്‍ ഇരുപത്തിയഞ്ച്:

റമദാന്‍ ഇരുപത്തിയാറ്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

* തബൂക്ക് യുദ്ധത്തില്‍ നിന്നുള്ള മടക്കം:
തബൂക്ക് യുദ്ധത്തില്‍ നിന്നുള്ള പ്രവാചകന്‍(സ)യുടെ മടക്കം റമദാന്‍ 26 നായിരുന്നു. ചില സഹാബികള്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ വിട്ട് നിന്നിരുന്നു. യുദ്ധം കഴിഞ്ഞ് തിരികെയെത്തിയ തിരുമേനി (സ) പള്ളിയില്‍ വന്ന് നമസ്‌കരിച്ച്, പങ്കെടുക്കാത്ത പലരുടെയും ഒഴിവ് കഴിവുകള്‍ കേള്‍ക്കുകയുണ്ടായി. അകാരണമായി യുദ്ധത്തില്‍ പങ്കെടുക്കാതിരുന്ന പ്രമുഖ സ്വഹാബി കഅ്ബ് ബ്‌നു മാലിക്ക്(റ)വിനെ മുസ്്‌ലിം സമൂഹം ബഹിഷ്‌കരിക്കുന്നതും മാസങ്ങള്‍ക്ക് ശേഷം അല്ലാഹുവിന്റെ കല്പനമൂലം അദ്ദേഹത്തിന് മാപ്പ് കൊടുക്കുന്നതും ഇതിനെതുടര്‍ന്നാണ്.

തുടർന്ന് വായിയ്ക്കുക: റമദാന്‍ ഇരുപത്തിയാറ്:

റമദാന്‍ ഇരുപത്തിയേഴ്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

* ഫോള്‍ക്ക് കോട്ട വിജയം:
ഉസ്മാനിയ ഖിലാഫത്തിന് യൂറോപ്പിലെ സ്ലൊവേക്യയിലേക്ക് കൂടി അധികാരം വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ചരിത്ര പ്രസിദ്ധമായ വിജയമാണ് ഫോള്‍ക്ക് കോട്ട വിജയം. സ്ലൊവേക്യയിലെ തന്നെ ഇരുപത്തി ആറോളം കോട്ടകള്‍ ഉപരോധിച്ച് കീഴടക്കിയ ശേഷം ഉസ്മാനീ ഭരണാധികാരിയായിരുന്ന ഓസോണ്‍ ഇബ്രാഹിം ബാഷയാണ് ഫോള്‍ക്ക് കോട്ട കീഴടക്കുന്നത്. ഇതോടെ സ്ലോവേക്യ മുഴുവനും ഉസ്്മാനിയാ ഖിലാഫത്തിന് കീഴിലായി.

തുടർന്ന് വായിയ്ക്കുക: റമദാന്‍ ഇരുപത്തിയേഴ്:

റമദാന്‍ ഇരുപത്തിയെട്ട്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങ

*നബിയുടെ സൈനബുമായുള്ള വിവാഹം:
ക്രി.626, ഹിജ്‌റ 4 റമദാന്‍ 28 (റമദാന്‍ 5 നാണെന്നും അഭിപ്രായമുണ്ട്) പാവങ്ങളുടെ മാതാവെന്ന് വിളിപ്പേരുള്ള ഹുസൈമത്തിബ്‌നു ഹാരിസിന്റെ പുത്രി സൈനബുമായുള്ള നബിയുടെ വിവാഹം.
* സഖീഫ് ഗോത്രത്തിന്റെ ഇസ്്‌ലാം ആശ്ലേഷണം:
ക്രി. 631 ജനുവരി 1, ഹിജ്‌റ 9 റമദാന്‍ 28 നാണ് സഖീഫ് ഗോത്രം പ്രവാചകന്റെ അടുത്ത് വന്ന് ഇസ്്‌ലാം സ്വീകരിക്കുന്നത്.
* ശിദൂനാ യുദ്ധ വിജയം:
ക്രി. 711 ജൂലൈ 18, ഹിജ്‌റ 92 റമദാന്‍ 28ലാണ് ശിദൂനാ യുദ്ധം നടക്കുന്നത്. ത്വാരിഖ് ഇബ്‌നു സിയാദിന്റെ നേതൃത്വത്തില്‍ നടന്ന ഈ യുദ്ധമാണ് സ്‌പെയിനിലേക്കുള്ള ഇസ്്‌ലാമിന്റെ ആഗമനത്തിന് ആക്കം കൂട്ടിയത്.

റമദാന്‍ ഇരുപത്തിയൊമ്പത്

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

* പെരുന്നാള്‍ നമസ്‌കാരം, സകാത്ത്, ജിഹാദ് നിര്‍ബന്ധമാക്കപ്പെട്ടു:
ക്രി. 624 മാര്‍ച്ച് 24, ഹിജ്‌റ 2 റമദാന്‍ 29 നാണ് ഫിത്വര്‍ സകാത്തും, പെരുന്നാള്‍ നമസ്‌ക്കാരവും മുസ്്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുന്നത്. ജിഹാദിനുള്ള കല്‍പ്പനയും ഇതേദിവസത്തില്‍ തന്നെയായിരുന്നു.
* ഖീര്‍വാന്‍ പട്ടണത്തിന്റെ നിര്‍മാണം:
ആഫ്രിക്കയിലെ ഇസ്്‌ലാമിന്റെ വികാസത്തിന് നാന്ദികുറിച്ചുകൊണ്ടാണ് തുനീഷ്യയില്‍ ഖീര്‍വാന്‍ പട്ടണം സ്ഥാപിക്കപ്പെടുന്നത്.

തുടർന്ന് വായിയ്ക്കുക: റമദാന്‍ ഇരുപത്തിയൊമ്പത്:

റമദാന്‍ മുപ്പത്

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

അംറുബ്‌നു ആസിന്റെ മരണം:
ക്രി. 664, ഹിജ്‌റ 43 റമദാന്‍ 30 നാണ് അംറുബ്‌നുല്‍ ആസ് നൂറാം വയസ്സില്‍ മരണപ്പെടുന്നത്.
* ഇമാം ബുഖാരിയുടെ മരണം:
ക്രി. 869 ആഗസ്ത് 31, ഹിജ്‌റ 256 റമദാന്‍ 30 നാണ് ഇമാം ബുഖാരി എന്ന ചുരുക്കപ്പേരില്‍ വിശ്വപ്രസിദ്ധനായ മുഹമ്മദിബ്‌നു ഇസ്്മാഈല്‍ ഇബ്‌നു ഇബ്രാഹീമിബ്‌നു മുഗീറ മരണപ്പെടുന്നത്. ഹദീസിലെ അമീറുല്‍ മുഅ്മിനീന്‍ എന്ന അപരനാമവുമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും അവലംബനീയമായ ഗ്രന്ഥമായി മുസ്്‌ലിംകള്‍ കണക്കാക്കുന്നത് അദ്ദേഹത്തിന്റെ ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിയെയാണ്.

തുടർന്ന് വായിയ്ക്കുക: റമദാന്‍ മുപ്പത്

Related Post