Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

പഠനം വിവാഹത്തിന് തടസ്സമേയല്ല

ചോദ്യം: എനിക്ക് ഒരു വിവാലോചന വന്നിരിക്കുന്നു. പക്ഷെ എന്റെ പഠനം കഴിഞ്ഞുമാത്രം വിവാഹം  മതി എന്നാണ് എന്റെ ആഗ്രഹം. ഈ വിഷയത്തില്‍ താങ്കളുടെ അഭിപ്രായം വിശദീകരിക്കാമോ ?

………………………………………………….

ഉത്തരം: ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇസ്തിഖാറഃ (തീരുമാനമെടുക്കാനുള്ള) നമസ്‌കാരമാണ് ഞാന്‍ നിര്‍ദേശിക്കാറുള്ളത്. അത് തീര്‍ത്തും അദൃശ്യകരമായ കാര്യമാണ്. പക്ഷേ അതോടൊപ്പം ചില കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തീകരിക്കുന്നതിന് അമിതപ്രാധാന്യം നല്‍കുന്നതാണ് സമൂഹത്തില്‍ കെട്ടുപ്രായം കഴിഞ്ഞ പെണ്‍കുട്ടികള്‍ പെരുകാനുള്ള മുഖ്യകാരണം. എന്നാല്‍ യുവാക്കള്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ്. അവര്‍ പ്രായമെത്തുമ്പോള്‍ വിവാഹം കഴിക്കുകയും പഠനത്തേക്കാള്‍ കൂടുതലായി ജോലിക്ക് പരിഗണന നല്‍കുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ പഠനം പൂര്‍ത്തിയാകുമ്പോഴേക്കും സമപ്രായക്കാരായ യുവാക്കള്‍ വിവാഹം കഴിച്ചിരിക്കും. തങ്ങളേക്കാള്‍ പ്രായം കൂടിയ പെണ്‍കുട്ടിയെ ഇണയായി സ്വീകരിക്കാന്‍ അധികം യുവാക്കളും മുതിരുകയില്ല എന്നതാണ് സത്യം.

വിവാഹം കഴിച്ചയക്കാനായി യുവതികളെ പഠനത്തെ നിരുത്സാഹപ്പെടുത്തണമെന്നല്ല ഇതിന്റെ അര്‍ത്ഥം. ശരിയായ വിധത്തില്‍ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്താല്‍ വിവാഹവും പഠനവും ഒന്നിച്ചുകൊണ്ട് പോകാന്‍ സാധിക്കുമെന്നതാണ് സത്യം. വിവാഹം കഴിക്കുകയും ശേഷം പഠനം തുടരുകയും ചെയ്യുക എന്നതാണ് അത്. വിവാഹശേഷം ഭര്‍ത്താവ് പഠനത്തില്‍ നിന്ന് തടയുമെന്ന് ആശങ്കിക്കുന്നുവെങ്കില്‍ വിവാഹ സമയത്ത് നിബന്ധന വെക്കുകയാണ് വേണ്ടത്. ഇണയുടെ താല്‍പര്യം മനസ്സിലാക്കുകയും വകവെച്ചുകൊടുക്കുകയും ചെയ്യുക എന്നത് ഭര്‍ത്താവിന്റെ ബാധ്യതയാണ്.

വിവാഹമാണോ പഠനമാണോ മുന്‍ഗണന അര്‍ഹിക്കുന്നതെന്ന ചോദ്യം ചിലര്‍ ഉന്നയിക്കാറുണ്ട്. അവ രണ്ടും ഒന്നിച്ചുനേടിയെടുക്കാന്‍ സാധിക്കുമായിരിക്കെ ഈ ചോദ്യത്തിന് പ്രസക്തിയില്ല. എന്ന് മാത്രമല്ല, ഭാര്യയെ പഠിക്കാനും ജോലി ചെയ്യാനും സമ്മതിക്കുന്ന പ്രവണതയാണ് നിലവില്‍ സമൂഹത്തില്‍ കാണപ്പെടുന്നത്. ഭാര്യയുടെ ജോലിയിലും പഠനത്തിലും വിജയത്തിലും അഭിമാനം കൊള്ളുന്ന ഭര്‍ത്താക്കന്മാരെ നമുക്ക് കാണാവുന്നതാണ.്

എന്റെ ഭാര്യ പഠിക്കുകയും വലിയ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം പക്ഷെ അവള്‍ക്കതിന് താല്‍പര്യമില്ല’ എന്ന് നിരാശപ്പെടുന്ന ഭര്‍ത്താക്കന്മാര്‍ നമുക്കുചുറ്റുമുണ്ട്. അത്തരത്തില്‍ പഠനകാര്യങ്ങളില്‍ താല്‍പര്യംകാട്ടാത്ത ഭാര്യമാരെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഉതകുന്ന പ്രത്യേക പരിശീലന ക്ലാസുകളില്‍ പങ്കെടുപ്പിക്കുക്.

പഠനം നിര്‍ത്തിയ യുവതികളും വീട്ടമ്മമാരും പഠനം തുടരുകയും, ജോലി നേടിയെടുക്കുകയും ചെയ്യുന്നത് വളരെ ആരോഗ്യകരമായ പ്രതിഭാസമാണ്. ഇപ്രകാരം വിവാഹം കഴിഞ്ഞവര്‍ വിദ്യാഭ്യാസം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകുകയും,  പഠിക്കുന്നവര്‍ വിവാഹത്തിന് തയ്യാറാവുകയും ചെയ്യുമ്പോഴാണ് തീര്‍ത്തും ഭദ്രവും, സന്തുലിതവുമായ സമൂഹം രൂപപ്പെടുന്നത്.

butterfly@kerala

Related Post