ഉംറ&ഹജ്ജ്

1- യാത്ര തിരിക്കുമ്പോള്‍

2- ഇഹ്‌റാം ചെയ്യല്‍ (മീഖാത്തില്‍)

3- മക്കയില്‍ എത്തിയാല്‍

4-ത്വവാഫ്

5- സഅ്‌യ്

6- മുടിയെടുക്കല്‍

യാത്ര തിരിക്കുമ്പോള്‍:-

ഉംറക്ക് യാത്ര തിരിക്കുന്നതിന് വാഹനത്തില്‍ കയറുമ്പോള്‍ ബിസ്മി ചെല്ലുകയും അല്‍ഹം ദുലില്ലാ (അല്ലാഹുവിന് സ്തുതി) എന്ന് അല്ലാഹുവിനെ സ്തുതിക്കുകയും മൂന്ന് തവണ തക്ബീര്‍ ചൊല്ലുകയും ചെയ്ത ശേഷം ഇപ്രകാരം ചൊല്ലുന്നത് സുന്നത്താണ്.

سبحان الذى سخرلنا هذا وما كنا له مقرنين و إنا إلى ربنا لمنقلبون. اللهم إنى أسئلك فى سفرنا هذا البر و التقوى ومن العمل ما ترضى اللهم هون علينا سفرنا هذا و اطوعنا بعده، اللهم أنت الصاحب فى السفر و الخليفة فى

الأهل. اللهم إنى أعوذ بك من وعثاء السفر وكآبة المنظر وسوء المنقلب فى المال و الأهل.

‘ സുബ്ഹാനല്ലദി സഖ്ഖറ ലനാഹാദാ വമാകുന്നാലഹു മുഖ്‌രിനീന്‍ വഇന്നാ ഇലാറബ്ബിനാ ല മുന്‍ഖലിബൂന്‍. അല്ലാഹുമ്മ ഇന്നീ അസ്അലുക്ക ഫീ സഫരിനാ ഹാദല്‍ ബിര്‍റ വത്തഖ്‌വാ വമിനല്‍ അമലി മാ തര്‍ളാ. അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫറനാ ഹാദാ വത് വി അന്നാ ബുഅ്ദഹു അല്ലാഹുമ്മ അന്‍തസ്സ്വാഹിബു ഫിസ്സഫരി വല്‍ഖലീഫത്തു ഫില്‍ അഹ്ല്‍. അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിന്‍ വഅ്‌സാഇ സ്സഫറി വകആബത്തില്‍മന്‍ളരി വസൂഇല്‍ മുന്‍ഖലബി ഫില്‍ മാലിവല്‍ അഹ്ല്‍.’

( ഈ വാഹനം നമുക്ക് വിധേയമാക്കിതന്നവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അതിന്റെ നിര്‍മ്മാതാക്കള്‍ നമ്മളല്ലല്ലോ. നമ്മള്‍ നമ്മുടെ റബ്ബിങ്കലേക്ക് മടങ്ങേണ്ടവര്‍ തന്നെയാണ്. അല്ലാഹുവേ, എന്റെ യാത്രയില്‍ പുണ്യവും ഭക്തിയും നിനക്ക് തൃപ്തികരമായ കര്‍മ്മവും ഞാന്‍ നിന്നോട് തേടുന്നു. അല്ലാഹുവേ, ഞങ്ങളുടെ ഈ യാത്ര ഞങ്ങള്‍ക്ക് നീ സുഗമമാക്കി തരേണമേ! അതിന്റെ അകലം ചുരുക്കിതരേണമേ! അതിന്റെ അകലം ചുരുക്കിതരേണമേ, അല്ലാഹുവേ, നീയാണ് യാത്രയിലെ കൂട്ടുകാരന്‍, കുടുംബത്തിലെ പ്രതിനിധിയും നീ തന്നെ. അല്ലാഹുവേ, യാത്രാ ക്ലേശത്തില്‍ നിന്നും ദയനീയാവസ്ഥയില്‍നിന്നും, ധനത്തിലും കുടുംബത്തിലും ഉള്ള ദുരനുഭവങ്ങളില്‍നിന്നും നിന്നോട് മാത്രം ഞാന്‍ അഭയം തേടുന്നു.) ( ഇബ്‌നു ഉമറില്‍ നിന്ന് സ്്വഹീഹു മുസ്‌ലിം)

 

ഇഹ്‌റാം ചെയ്യല്‍ (മീഖാത്തില്‍)

മീഖാത്തിലെത്തിയാല്‍ ഇഹ്‌റാമിന് മുമ്പായി നഖം മുറിക്കുക, മീശവെട്ടുക, കക്ഷത്തിലെയും ഗുഹ്യഭാഗങ്ങളിലെയും രോമങ്ങള്‍ നീക്കുക, കുളിക്കുക, വുദു എടുക്കുക ശരീരത്തില്‍ സുഖന്ധം പുരട്ടുക എന്നീ കാര്യങ്ങള്‍ സുന്നത്താകുന്നു. പിന്നീട് ഇഹ്‌റാമിന്റെ വസ്ത്രം (തുണി, മേല്‍മുണ്ട്) ധരിക്കുക. സ്ത്രീകള്‍ക്ക് ഇഹ്‌റാമിന് പ്രത്യേക വസ്ത്രമില്ല. തുടര്‍ന്ന് ഫര്‍ദ് നമസ്‌ക്കാരമോ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരമോ നിര്‍വഹിക്കുക.

لبيك اللهم عمرةലബൈക്കല്ലാഹുമ്മ ഉംറത്തന്‍’ എന്നോ

اللهم لبيك عمرة ‘ അല്ലാഹുമ്മ ലബൈക്ക ഉംറത്തന്‍’ (അല്ലാഹുവേ, നിന്റെ വിളികേട്ട് ഞാനിതാ ഉംറയുടെ ഇഹ്‌റാം ചെയ്ത് വന്നിരിക്കുന്നു.) എന്നോ പറഞ്ഞ് ഇഹ്‌റാമില്‍ പ്രവേശിക്കാം.

ഇഹ്‌റാമില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഉടനെ തല്‍ബിയത്ത് ചൊല്ലുക.

لبيك اللهم لبيك ، لبيك لا شريك لك لبيك

إن الحمد و النعمة لك و الملك ، لا شريك لك.
‘ലബ്ബൈക്കല്ലാഹുമ്മ, ലബ്ബൈക്ക്, ലബ്ബൈക്ക ലാശരീക്കലക്ക ലബ്ബൈക്ക്. ഇന്നല്‍ ഹംദ, വന്നിഅ്മത ലക്ക വല്‍ മുല്‍ക ലാശരീകലക്’
(അല്ലാഹുവേ, ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. നിനക്കൊരു പങ്കുകാരനുമില്ല. ഞാനിതാ നിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു. സര്‍വ്വ സ്തുതിയും നിനക്കാകുന്നു. എല്ലാ അനുഗ്രഹവും നിന്റേതാകുന്നു. എല്ലാ അധികാരവും നിനക്ക് മാത്രം. നിനക്കൊരു പങ്ക്കാരനുമില്ല.)

തുടര്‍ന്നുള്ള യാത്രയില്‍ തല്‍ബിയത്ത് ധാരാളമായി ചൊല്ലിക്കൊണ്ടിരിക്കുക. കഅ്ബയിലേക്ക് എത്തുന്നത് വരെ പുരുഷ•ാര്‍ ശബ്ദം ഉയര്‍ത്തിയും സ്ത്രീകള്‍ നേരിയ ശബ്ദത്തിലും തല്‍ബിയത്ത് തുടരുക.

ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍:

1. മുടിയോ, രോമമോ മുറിക്കല്‍ / നീക്കല്‍
2. നഖം മുറിക്കല്‍
3. സുഗന്ധം ഉപയോഗിക്കല്‍
4. കുങ്കുമച്ചായം തേച്ച വസ്ത്രം ധരിക്കല്‍
5. സംയോഗം, വിവാഹം, വിവാഹാലോചന, കാമവികാരത്തോടുള്ള സ്പര്‍ശനം.
6. പുരുഷ•ാര്‍ തുന്നിയ വസ്ത്രം ധരിക്കല്‍
7. പുരുഷ•ാര്‍ തല മറക്കല്‍
8. സ്ത്രീകള്‍ ബുര്‍ഖാ, കൈയുറ ധരിക്കല്‍
9. വേട്ടയാടുകയോ വേട്ടയാടാന്‍ സഹായിക്കുകയോ ചെയ്യല്‍.
10. നിഷിദ്ധവാക്കും പ്രവൃത്തിയും അനാവശ്യ തര്‍ക്കവിതര്‍ക്കങ്ങളും

 

മക്കയില്‍ എത്തിയാല്‍

 

മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിക്കുന്നത് സുന്നത്താകുന്നു. ശേഷം ഭയഭക്തിയോടും വിനയത്തോടും കൂടി മസ്ജിദുല്‍ ഹറാമിലേക്ക് പോകുക.

മസ്ജിദുല്‍ ഹറാമിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുകാല്‍ മുന്തിക്കുക. തദവസരത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

بسم الله و الصلاة و السلام على رسول الله، أعوذ بالله العظيم ، و بوجهه الكريم، و سلطانه القديم من الشيطان الرجيم، اللهم افتح لي ابواب رحمتك.

‘ ബിസ്മില്ലാഹി വസ്വലാത്തു വസ്വലാമു അലാ റസൂലില്ലാഹ്, അഊദുബില്ലാഹില്‍ അളീം, വബിവജിഹിഹില്‍ കരീം, വസുല്‍ത്താനിഹില്‍ ഖദീം മിന ശൈത്താനി റജീം, അല്ലാഹുമ്മ ഇഫ്തഹ് ലീ അബുവാബ റഹ്മത്തിക്ക’

( അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അല്ലാഹുവിന്റെ ദൂതര്‍ക്ക് അനുഗ്രഹവും രക്ഷയും ഉണ്ടാവട്ടെ, ശപിക്കപ്പെട്ട പിശാചില്‍ നിന്ന്, മഹാനായ അല്ലാഹുവിലും ആദരണീയമായ അവന്റെ മുഖത്തിലും അനാദിയായ അവന്റെ ആധിപത്യത്തിലും ഞാന്‍ അഭയം തേടുന്നു. അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് തുറന്ന് തന്നാലും.

* കഅ്ബ കാണുന്നതോടെ തല്‍ബിയത്ത് നിര്‍ത്തുക. ഇരുകരങ്ങളുയര്‍ത്തി പ്രാര്‍ത്ഥിക്കുക:

اللهم زد هذا البيت تشريفا و تعظيما و تكريما و مهابة وزد من شرفه و كرمة ممن حجه أو عتمره تشريفا و تكريما و تعظيما وبرا، اللهم أنت السلام و منك السلام فحينا ربنا بالسلام.

‘ അല്ലാഹുമ്മ സിദ് ഹാദല്‍ ബയ്ത്ത തഷ്‌രീഫന്‍ വ തഅഌമന്‍ വ തക്‌രീമന്‍ വമഹബത്തന്‍ വസിദ് മന്‍ഷര്‍റഫഹു വകര്‍റമഹു മിമ്മന്‍ ഹജ്ജഹു അവിഅ്തമറഹു തഷ്‌രീഫന്‍, വതക്‌രീമന്‍, വതഅഌമന്‍, വബിര്‍റ. അല്ലാഹുമ്മ അന്‍ത്ത സ്സലാം വമിന്‍ക്ക സ്സലാം, വഹയ്യിനാ റബ്ബനാ ബിസ്സലാം’ (അല്ലാഹുവേ, ഈ ഭവനത്തിന് ബഹുമതിയും മഹത്വവും ആദരവും ഗാംഭീര്യവും വര്‍ദ്ധിപ്പിക്കേണമേ. ഇവിടെ വന്ന് ഹജ്ജോ ഉംറയോ ചെയ്ത് ഇതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവര്‍ക്ക് നീ ബഹുമാനവും ആദരവും മഹത്വവും പുണ്യവും അതികരിപ്പിക്കേണമേ. അല്ലാഹുവേ നീയാണ് സമാധാനം, നിന്നില്‍ നിന്നാണ് സമാധാനം. അതിനാല്‍ സമാധാനം കൊണ്ട് നീ ഞങ്ങളെ സ്വാഗതം ചെയ്യേണമേ.)

ത്വവാഫ് ചെയ്യുക.

കഅ്ബയെ 7 തവണ ചുറ്റുന്ന കര്‍മ്മമാണ് ത്വവാഫ്. ഹജറുല്‍ അസ്‌വദ് ഉള്ള മൂലയാണ് ത്വവാഫ് തുടങ്ങുന്നതിന്റെയും ഓരോ എണ്ണം പൂര്‍ത്തിയാകുന്നതിന്റെയും സ്ഥാനം.
* പുരുഷന്മാര്‍ മേല്‍മുണ്ടിന്റെ വലത്തേ അറ്റം വലത്തേ കക്ഷത്തിലൂടെ എടുത്ത് വലതു തോള്‍ വെളിവാകുന്ന തരത്തില്‍ ഇടത്തേ ചുമലിന് മുകളില്‍ ഇടുക. (‘ഇള്ത്വിബാഅ്’ )
* സാധ്യമെങ്കില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കുക, അല്ലെങ്കില്‍ തൊട്ടുമുത്തുക. അതിനുമാകുന്നില്ലെങ്കില്‍ ഹജറുല്‍ അസ്‌വദിനു നേരെ കയ്യുയര്‍ത്തി

بسم الله، والله أكبر، اللهم إيمانا بك و تصديقا بكتابك ووفاء بعهدك و إتباعا لسنة نبيك محمد صلى الله عليه وسلم.
‘ ബിസ്മില്ലാഹ്, വല്ലാഹു അക്ബര്‍, അല്ലാഹുമ്മ ഈമാനന്‍ ബിക്ക വ തസ്ദീക്കന്‍ ബി കിത്താബിക്ക വ വഫാഅ ബി അഹ്ദിക്ക വത്തിബാഅന്‍ ലിസുന്നത്തി നബിയ്യിക്ക മുഹമ്മദിന്‍ സ്വല്ലല്ലാഹു അലൈഹി വ സല്ലം.’ (അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു. അല്ലാഹു ഏറ്റവും മഹാനാകുന്നു. അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പെടുത്തിക്കൊണ്ടും നിന്നോട് ചെയ്ത വാഗ്ദാനം പാലിച്ചുകൊണ്ടും നിന്റെ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ചര്യ പിന്തുടര്‍ന്നുകൊണ്ടും ഞാന്‍ ആരംഭിക്കുന്നു) എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കഅ്ബയെ ഇടതുഭാഗത്താക്കി ഹജറുല്‍ അസ്‌വദുള്ള മൂലയില്‍ നിന്ന് ത്വവാഫ് തുടങ്ങുക.
* ആദ്യത്തെ മൂന്ന് ചുറ്റലുകള്‍ ചുവടുകള്‍ അടുപ്പിച്ചടുപ്പിച്ച് വെച്ചുകൊണ്ട് വേഗത്തില്‍ നടക്കുന്നത് (റമല്‍) സുന്നത്താകുന്നു.
* ത്വവാഫില്‍ അല്ലാഹുവിനെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ഖുര്‍ആന്‍ ഓതുകയും ചെയ്യുക.
* സാധിക്കുമെങ്കില്‍ വലതു കരം കൊണ്ട് റുക്‌നുല്‍ യമാനിനെ സ്പര്‍ശിക്കുക. തദവസരത്തില്‍

بسم الله ، والله أكبر(ബിസ്മില്ലാഹ്, അല്ലാഹു അക്ബര്‍) എന്ന് പറയുക.
* റുക്‌നുല്‍ യമാനിക്കും ഹജറുല്‍ അസ്‌വദിനുമിടക്കുള്ള സ്ഥലത്ത് ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

ربنا آتنا فى الدنيا حسنة وفي الآخرة حسنة وقنا عذاب النار
‘ റബ്ബനാ ആത്തിനാ ഫിദ്ദുന്‌യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍’. (ഞങ്ങളുടെ നാഥാ നീ ഞങ്ങള്‍ക്ക് ഇഹത്തിലും പരത്തിലും ന• പ്രധാനം ചെയ്യുകയും നരക ശിക്ഷയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.)
* ത്വവാഫ് കഴിഞ്ഞ ഉടനെ വലതു ചുമല്‍ മൂടുന്ന വിധം മേല്‍മുണ്ട് നേരെയിടുക. ശേഷം

واتخذوا من مقام إبراهيم مصلى” ‘ വത്തഹിദൂ മിന്‍ മഖാമി ഇബ്‌റാഹീമ മുസ്വല്ലാഹ്’ എന്ന ഖുര്‍ആന്‍ വാക്യം ഓതിക്കൊണ്ട് മഖാമു ഇബ്‌റാഹീമിന് മുന്നില്‍ ചെന്ന് രണ്ട് റക്അത്ത് നമസ്‌ക്കരിക്കുക. ആദ്യ റക്അത്തില്‍ ഫാതിഹക്ക് ശേഷം

قل يا أيها الكافرون” ഖുല്‍ യാ അയ്യുഹല്‍ കാഫിറൂന്‍’ എന്ന സൂറയും, രണ്ടാമത്തേതില്‍

قل هو الله أحد’ ഖുല്‍ ഹുവല്ലാഹു അഹ്ദ് ‘ എന്ന സൂറയും ഓതുക.
* ത്വവാഫും മഖാമു ഇബ്‌റാഹീമിന് പിന്നിലെ നമസ്‌ക്കാരവും കഴിഞ്ഞാലുടനെ സംസം വെള്ളം കുടിക്കുന്നത് സുന്നത്താണ്. ശേഷം ഹജറുല്‍ അസ്‌വദിന് അരികിലേക്ക് വന്ന് അതിനെ ചുംബിക്കുക / തൊട്ടുമുത്തുക.
* ഹജറുല്‍ അസ് വദിന്റെയും കഅ്ബയുടെ വാതലിന്റെയും ഇടയിലുമുള്ള സ്ഥാനത്തിനാണ് ‘ മുല്‍ തസം’ എന്ന് പറയുന്നത്. അവിടെ വെച്ച് പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്.

സഅ്‌യ്

സഫാ-മര്‍വകള്‍ക്കിടയില്‍ ഓടുന്നതിന് സഅ്‌യ്് എന്നു പറയുന്നു
* സ്വഫയോട് അടുക്കുമ്പോള്‍

إن الصفا و المروة من شعائر الله
‘ ഇന്ന സ്സഫാ വല്‍ മര്‍വത്ത മിന്‍ ശആഇരില്ലാഹ്’ (തീര്‍ച്ചയായും സ്വഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാകുന്നു.) എന്ന ഖുര്‍ആന്‍ സൂക്തം ഓതുക. തുടര്‍ന്ന്

أبدأ بما بدأ الله به” അബ്ദഉ ബിമാ ബദഅല്ലാഹു ബിഹി’ (അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാനും ആരംഭിക്കുന്നു) എന്നു പറയുക.

* ശേഷം കഅ്ബ കാണാവുന്ന വിധത്തില്‍ സ്വഫയിലേക്ക് കയറി നില്‍ക്കാന്‍ കഴിയുന്നവര്‍ അങ്ങനെ ചെയ്യുക. സ്വഫായില്‍ ഖിബ്‌ലക്ക് അഭിമുഖമായി നിന്നുകൊണ്ട്

لا إله إلا الله و الله أكبر” ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍’ (അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല, അല്ലാഹു ഏറ്റം വലിയവനാകുന്നു.) എന്ന് മൂന്ന് തവണ പറയുക. തുടര്‍ന്ന്

لا إله الا الله و حده لا شريك له ، له الملك و له الحمد ، يحي و يميت و هو على كل شيء قدير، لا إله إلاالله و حده، أنجز وعده و نصر عبده و هزم الأحزاب وحده.
‘ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്കലഹു ലഹുല്‍ മുല്‍ഖു വലഹുല്‍ ഹംദു യുഹ്‌യീ വ യുമീത്തു വഹുവ അലാ കുല്ലി ശൈഇന്‍ കദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അന്‍ജസ വഅ്ദഹു വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്‌സാബ വഹ്ദഹു.’ (അല്ലാഹു വല്ലാതെ മറ്റൊരു ഇലാഹുമില്ല. അവന്‍ ഏകനാകുന്നു. അവന് പങ്കുകാരനില്ല. സര്‍വ സ്തുതിയും സര്‍വഅധികാരങ്ങളും അവനാകുന്നു. ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത് അവനാകുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവല്ലാതെ ഇലാഹില്ല. അവന്‍ ഏകനാകുന്നു. അവന്‍ വാഗദത്തം നിറവേറ്റി തന്റെ ദാസനെ സഹായിച്ചു. ശത്രു കക്ഷികളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി). ഈ പ്രാര്‍ത്ഥന മൂന്ന് തവണ ആവര്‍ത്തിക്കുക. പിന്നീട് അറിയുന്ന മറ്റ് പ്രാര്‍ത്ഥനകളും ദിക്‌റുകളും ഉരുവിട്ടുകൊണ്ട് സ്വഫായില്‍ നിന്ന് മര്‍വയിലേക്കും തിരിച്ചും നടക്കുക. പച്ച അടയാളപ്പെടുത്തിയ സ്ഥലത്തിന് ഇടക്ക് വലിയ വേഗതയിലല്ലാതെ ഓടിനടക്കുക. ആ സമയത്ത്

رب اغفر وارحم و اهدني السبيل الأقوم’ റബ്ബി ഇഗ്ഫിര്‍ വര്‍ഹം വഹ്ദിനീ അസ്സബീലല്‍ അഖ്‌വം’ (നാഥാ, പൊറുക്കേണമേ, കരുണ ചെയ്യേണമേ, നേര്‍മാര്‍ഗത്തില്‍ എന്നെ നീ നയിക്കേണമേ.) എന്ന് പ്രാര്‍ത്ഥിക്കുക.

* സഅ്‌യ് 7 തവണ പൂര്‍ത്തിയാവുമ്പോള്‍ മര്‍വയിലേക്ക് കയറി ഖിബ്‌ലക്ക് അഭിമുഖമായി നിന്ന്‌കൊണ്ട് ആരംഭത്തില്‍ സ്വഫയില്‍ ചൊല്ലിയ അതേ പ്രാര്‍ത്ഥന ചൊല്ലുക. അറിയുന്ന കൂടുതല്‍ മറ്റ് പ്രാര്‍ത്ഥനകളും ദിഖ്‌റുകളും ചൊല്ലുന്നത് നല്ലതാണ്.

മുടിയെടുക്കല്‍Omra-2013

ഉംറയുടെ അവസാനത്തെ കര്‍മം മുടിയെടുക്കലാണ്. സഅ്‌യിന് ശേഷം മുടി വടിക്കുകയോ വെട്ടുകയോ ചെയ്ത് കൊണ്ട് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകാവുന്നതാണ്. ഹജ്ജ് ദിനങ്ങള്‍ അടുത്ത് കഴിഞ്ഞെങ്കില്‍ മുടി വെട്ടുന്നതാണ് നല്ലത്.

സ്ത്രീ എല്ലാ മുടി ഇഴകളില്‍ നിന്നും ഒരു വിരല്‍ തുമ്പിന്റെ അത്രയും (രണ്ട് സെന്റീമീറ്റര്‍) മുറിക്കുകയാണ്

വേണ്ടത്. ഇതോടുകൂടി ഉംറ പൂര്‍ത്തിയായി.

 

Related Post