മിഅ്‌റാജിലെ യുക്തി

മുഹമ്മദ് നബി (സ) മിഅ്‌റാജിലെ നമസ്‌കാര വേളയില്‍ പ്രവാചകന്‍മാര്‍ക്ക് നേതൃത്വം നല്‍കിയതിലെ യുക്തി

 

എഴുതിയത് : ഡോ. ജഅ്ഫര്‍ അല്‍ തഹ് ലവി

isra-miraj-2

അല്ലാഹുവിന്റെ പ്രവാചകന്‍മാരില്‍ അതിശ്രേഷ്ഠസ്ഥാനം അലങ്കരിക്കുന്ന ദൂതനാണ് മുഹമ്മദ് നബി(സ). അതിനാല്‍ തന്നെ മിഅ്‌റാജ് വേളയില്‍ പ്രവാചകന്‍മാര്‍ക്ക് നമസ്‌കാരത്തിന് മുഹമ്മദ് നബി നേതൃത്വം നല്‍കിയതില്‍ അത്ഭുതമില്ല. മാത്രമല്ല, അതിലൂടെ മസ്ജിദുല്‍ അഖ്‌സ്വായുടെയും അതിന്റെ ചുറ്റുമുള്ള പുണ്യപ്രദേശങ്ങളുടെയും  സമ്പൂര്‍ണാധികാരം മുസ് ലിംകള്‍ക്കുമാത്രമാണുള്ളതെന്ന് സന്ദേശവും അതിലൂടെ വ്യക്തമാക്കപ്പെട്ടു.
ജിബ്‌രീല്‍ എന്ന മലക്കാണ് പ്രവാചകനെ നമസ്‌കാരത്തില്‍ ഇമാമാകാന്‍ അനുവദിച്ചത്. അതില്‍ ചില യുക്തി നമുക്ക് കാണാനാകും.അവ താഴെ കൊടുക്കുന്നു.

1. മുഹമ്മദ് നബിക്കുമുമ്പുള്ള എല്ലാപ്രവാചകന്‍മാരെയും ഇസ് റായേല്‍ മക്കളിലേക്ക് മാത്രമായാണ് നിയോഗിച്ചിരുന്നത്. മുഹമ്മദ് നബിയാകട്ടെ, ലോകജനതയിലേക്കാകമാനം പ്രബോധനംചെയ്യുന്നതിനായാണ് ആഗതനായത്.

പ്രവാചകന്‍നബി(സ) പറഞ്ഞതായി ഒരു ഹദീസില്‍ ഇപ്രകാരംകാണാം. ‘ഇംറാന്റെ മകന്‍ മൂസാ (അ) ഇപ്പോള്‍ പുനഃരുജ്ജീവിപ്പിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം എന്നെ പിന്തുടരുമായിരുന്നു.’

2. മസ്ജിദുല്‍ അഖ്‌സ്വാ ഉള്‍പ്പെടുന്ന ഫലസ്തീന്‍ പരിസരപ്രദേശങ്ങളുടെ സമ്പൂര്‍ണാധികാരം മുസ് ലിംകള്‍ക്കുമാത്രമാണെന്നതിന്റെ പ്രതീകാത്മവിളംബരമായിരുന്നു മുഹമ്മദുനബിയുടെ ഇമാമത്തിലൂടെ വെളിപെടുത്തിയത്. ഫലസ്തീന്‍ വിഷയത്തില്‍ വിലപേശലിന്റെയോ വിട്ടുകൊടുക്കലിന്റെയോ പ്രശ്‌നമുദിക്കുന്നില്ലെന്ന സൂചനയും ഇതിലൂടെ വ്യക്തമായി.
3. പരിശുദ്ധഭവനമായ കഅ് ബയുടെയും മസ്ജിദുല്‍ അഖ്‌സ്വായുടെയും പരസ്പരബന്ധത്തെ ഇത് ഊന്നിപ്പറയുന്നു. മസ്ജിദുല്‍ ഹറാമിന്റെ പവിത്രതയെ മാനിക്കുകയും അല്ലാഹുകല്‍പിച്ച പ്രകാരം ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഏതൊരുവ്യക്തിയും അതേപോലെതന്നെ  പവിത്രതയും പരിശുദ്ധിയും നല്‍കിക്കൊണ്ട് തദനുസൃതമായ ആരാധനാകര്‍മങ്ങള്‍ അവിടെയും നിര്‍വഹിക്കാന്‍ ബദ്ധശ്രദ്ധനായിരിക്കണം.
4. അല്ലാഹു വിശേഷിപ്പിച്ചതുപോലെ , മുഹമ്മദ് നബി എല്ലാ പ്രവാചകത്വത്തിനുംമേല്‍ മുദ്രവെക്കപ്പെട്ട പ്രവാകനാണെന്നതിന്റെ പ്രതീകമായിരുന്നു മിഅ്‌റാജ് യാത്രയിലെ പ്രസ്തുത ഇമാമത്ത്.അല്ലാഹു പറയുന്നത് കാണുക: ‘ആ ദൈവദൂതന്‍മാരില്‍ ചിലരെ നാം മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠനാക്കിയിരിക്കുന്നു.'(അല്‍ ബഖറഃ253).’തീര്‍ച്ചയായും നാം പ്രവാചകന്‍്മാരില്‍ ചിലര്‍ക്ക് മറ്റുചിലരേക്കാള്‍ ശ്രേഷ്ഠതനല്‍കിയിട്ടുണ്ട്്.'(അല്‍ ഇസ്‌റാഅ്-55).’പ്രവാചകത്വം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനാഗ്രഹിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു'(അല്‍ ജുമുഅഃ-4)

Related Post