ഖുര്‍ആന്‍ ലോകത്തെ മാറ്റിമറിച്ച ഗ്രന്ഥം:

paulo-coelho-argues-for-quran-after-posting-book-that-changed-the-world_200_200
ഖുര്‍ആന്‍ ലോകത്തെ മാറ്റിമറിച്ച ഗ്രന്ഥം:
വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ
വിശുദ്ധ ഖുര്‍ആന്‍ ലോകത്തെ മാറ്റിമറിച്ച ഗ്രന്ഥമെന്ന് വിഖ്യാത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ. exhibition ”books that changed the world” എന്ന ശീര്‍ഷകത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ലോകത്തെ സ്വാധീനിച്ച ഗ്രന്ഥമായി അദ്ദേഹം ഖുര്‍ആനെ തെരഞ്ഞെടുത്തത്. ഖുര്‍ആന്റെ ചിത്രം സഹിതം ഈ മാസം ആദ്യമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. പോസ്റ്റിനു താഴെ ഖുര്‍ആന്‍ അക്രമങ്ങളുടെ ഉറവിടമാണെന്ന് കമന്റ് ചെയതയാളോട് അതൊരിക്കലും യാഥാര്‍ത്ഥ്യത്തോട് നിരക്കുന്നതല്ലെന്നും ബ്രസീലുകാരന്‍ പറയുന്നുണ്ട്.

‘ഞാന്‍ ഒരു ക്രിസ്ത്യനാണ്. നൂറ്റാണ്ടുകളോളം നമ്മുടെ മതത്തെ പ്രചരിപ്പിച്ചത് വാളുകൊണ്ടാണെന്ന് ചരിത്രം പരിശോധിച്ചാലറിയാം. നാം മന്ത്രവാദിനികളെന്ന് വിളിച്ച സ്ത്രീകളെ ആക്രമിച്ചു. ഗലീലിയോയുടെ വിഷയത്തില്‍ സംഭവിച്ചതു പോലെ ശാസ്ത്രത്തെ തടയാന്‍ ശ്രമിച്ചു. അത്‌കൊണ്ടുതന്നെ ഇതൊന്നും ഒരുമതത്തിന്റെ കുറ്റമല്ല. അതിനെ വളച്ചൊടിക്കുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വായിക്കുന്നത് ഈ ബ്രസീലുകാരന്റെ പുസ്തകങ്ങളാണ്. ഫേസ്ബുക്കില്‍ ഇദ്ദേഹത്തിന് രണ്ടര കോടിയിലധികം ഫോളോവേഴ്‌സാണുള്ളത്.
————————-
22 August 2015
ഇസ് ലാം പാഠശാല

Related Post