Main Menu
قناة الجامع لعلوم القرآن - Al-Jami' Channel for Quranic Sciences

ക്രൈസ്തവര്‍ മുസ്‌ലിം വിരോധം വെടിയണം

– ടോം ഡോയല്‍

tom doyalനാഷ് വില്ലെ(ടെന്നീസി): തങ്ങളുടെ മുസ് ലിം അയല്‍ക്കാരോട് അമേരിക്കന്‍ ക്രൈസ്തവസമൂഹം ഭയവും വെറുപ്പും മാറ്റിവെച്ച് വേദവിധിപ്രകാരം സ്‌നേഹത്തോടെ ഇടപഴകണമെന്ന് നാഷ് വില്ലെയില്‍ നടന്ന യോഗത്തില്‍വെച്ച് ദൈവപ്രഘോഷണ ചാനല്‍വക്താക്കളോട്  വിദഗ്ധസംഘം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ആരംഭിച്ച നാഷണല്‍ റിലീജിയസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് കണ്‍വെന്‍ഷനില്‍ വാര്‍ഷികപൊതുനയ രൂപീകരണ സെഷനില്‍ ഇസ് ലാമിനെക്കുറിച്ച് സംസാരിക്കവേയാണ് ഈ ആവശ്യം ഉയര്‍ന്നുവന്നത്.’ഭൂരിപക്ഷം ക്രൈസ്തവരും മുസ്‌ലിംകളെ ഭയപ്പെടുകയും വെറുക്കുകയും ചെയ്യുന്നു. ഇത് ബൈബിള്‍ പ്രമാണങ്ങള്‍ക്കെതിരാണ്’ മിഡിലീസ്റ്റ് മിനിസ്റ്റ്രീസിന്റെ ഡയറക്ടറുംപശ്ചിമേഷ്യയിലെ ഇവാഞ്ചലിസ്റ്റ്മിഷനറിയുമായ ടോം ഡോയല്‍ പറഞ്ഞു.

 

Related Post