പട്ടിണിക്കിട്ട് യുദ്ധം

ജനങ്ങളെ പട്ടിണിക്കിട്ട് യുദ്ധം ജയിക്കാനാണ് അസദ് ശ്രമിക്കുന്നതെന്ന് ആംനസ്റ്റി

23.1.14-2

ദാവോസ് : സിറിയന്‍ ജനതയെ പട്ടണിക്കിട്ടും അവര്‍ക്ക് സഹായമെത്തിക്കുന്നത് തടഞ്ഞും യുദ്ധം ജയിക്കാനാണ് ബശാറുല്‍ അസദ് ശ്രമിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി സലീല്‍ ഷെട്ടി.

ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തില്‍ സിറിയന്‍ വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഭവനരഹിതരും സഹായത്തിനര്‍ഹരുമായ സിറിയന്‍ ജനതയെ സംരക്ഷിക്കാന്‍ ലോക ജനത മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒമ്പതു മില്യണ്‍ ജനങ്ങളാണ് ആഭ്യന്തര യുദ്ധത്തില്‍ ഭവനരഹിതരായി കഴിയുന്നത്.

ചുരുങ്ങിയ പക്ഷം ഇവര്‍ക്ക് സഹായമെത്തിക്കാനെങ്കിലും സിറിയന്‍ സര്‍ക്കാര്‍ വഴിയൊരുക്കണമെന്നും ഷെട്ടി ആവശ്യപ്പെട്ടു. എന്നാല്‍ ജനങ്ങളെ പട്ടിണിക്കിടുന്നതും അവര്‍ക്ക് സഹായങ്ങള്‍ തടയുന്നതും സിറിയന്‍ സര്‍ക്കാര്‍ യുദ്ധ തന്ത്രമായി സ്വീകരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിലും അവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതിലും യൂറോപ്യന്‍ സര്‍ക്കാറുകള്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നതെന്നും ആംനസ്റ്റി മേധാവി കുറ്റപ്പെടുത്തി.

സിറിയക്ക് വേണ്ടി  നടക്കുന്ന എല്ലാ ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാനിധ്യം ഉറപ്പു വരുത്തുക – സൂറത്തുൽ മാഉഊൻ  നമ്മോടു പറഞ്ഞു തന്നു ആരാണ് മതത്തെ കളവക്കുന്നവൻ

Related Post