ലൈംഗിക വിദ്യാഭ്യാസം

 

943321_170862206415704_1156323999_nലൈംഗിക വിദ്യാഭ്യാസം ഇന്ന് വിദ്യാഭ്യാസ ലോകം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. കുട്ടികള്‍ക്ക് വീട്ടില്‍ നിന്നുതന്നെ അതിന്റെ പ്രാഥമികവിദ്യാഭ്യാസം ആരംഭിക്കേണ്ടതാണ്. പരിധികള്‍ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മാന്യമായരീതിയില്‍ കുട്ടിക്ക് തന്റെ വീട്ടില്‍വെച്ച് തന്നെ നല്‍കേണ്ടതാണ്. ചില ടിപ്പുകള്‍ താഴെ കൊടുക്കുന്നു.

1. ലൈംഗിക വിദ്യാഭ്യാസം ശൈശവ ഘട്ടത്തില്‍ തന്നെ ആരംഭിക്കണം.

കുട്ടികള്‍ക്ക്  അവരുടെ വളര്‍ച്ചക്കനുസരിച്ച് ലൈംഗികമായ അവബോധം   കിട്ടിക്കൊണ്ടിരിക്കണം. പക്ഷെ അത് കുട്ടി എന്ന പരിധി പാലിച്ചുകൊണ്ടായിരിക്കണം നല്‍കേണ്ടത്. നന്നേ ചെറുപ്പത്തിലെ കുട്ടികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കണം. സ്ത്രീയുടെയും പുരുഷന്റെയും സമൂഹത്തിലുള്ള സ്ഥാനങ്ങളെക്കുറിച്ച് പറഞ്ഞാണ് ആദ്യ കാലങ്ങളില്‍ കുഞ്ഞിന്റെ ലൈംഗിക വിദ്യാഭ്യാസം ആരംഭിക്കേണ്ടത്.

2.ഉചിതമായ സന്ദര്‍ഭങ്ങളില്‍ മാത്രം നിര്‍ദ്ദേശങ്ങള്‍ നല്‍കുക

വ്യത്യസ്ത സാഹചര്യങ്ങളില്‍ കുട്ടിക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ടാണ് കുട്ടിയുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാവ് ഇടപെടേണ്ടത്. ഉദാഹരണത്തിന്  വലിയ അശുദ്ധി കാലങ്ങളില്‍ മാതാവ് നമസ്‌കാരിക്കാത്തതിനെക്കുറിച്ച് കുഞ്ഞ് ചോദിച്ചാല്‍ അവരോട് യഥാര്‍ത്ഥ വസ്തുത മാന്യമായി അവതരിപ്പിക്കാന്‍ കഴിയണം. കുട്ടികളോട് ദേഷ്യപ്പെടാനോ ശകാരിക്കാനോ പാടില്ല. ചില കാലങ്ങളില്‍ സ്ത്രീകള്‍ക്ക് നമസ്‌കരിക്കാന്‍ പാടില്ലെന്ന് അല്ലാഹു കല്‍പിച്ച സന്ദര്‍ഭമാണിതെന്ന് പറഞ്ഞാല്‍ കുഞ്ഞിന് തീര്‍ച്ചയായും അതുള്‍ക്കൊള്ളാനാവും.

3.കുട്ടിയുമായി നല്ല ബന്ധം രക്ഷിതാക്കള്‍ക്കുണ്ടായിരിക്കണം.

എല്ലാ കാര്യങ്ങളും കുട്ടികള്‍ക്ക് രക്ഷിതാക്കളോട് തുറന്നുപറയാന്‍ കഴിയുംവിധം തുറന്നബന്ധം പരസ്പരമുണ്ടായിരിക്കണം. ബഹുമാനത്തിന്റെയും ആദരവിന്റെയും പേരില്‍ കുട്ടികളുമായി തുറന്ന സംസാരങ്ങള്‍ ഒഴിവാക്കുന്ന രക്ഷിതാക്കളെക്കാണാം. എന്നാല്‍ അത് കുട്ടിക്ക് ജീവിതത്തില്‍ അവലംബിക്കാവുന്ന  വിശ്വസനീയകേന്ദ്രത്തെയാണ് നഷ്ടപ്പെടുത്തുന്നത് എന്നോര്‍ക്കണം. അല്ലാത്തപക്ഷം രക്ഷിതാക്കളെ വിട്ട് അന്യരുമായി തങ്ങളുടെ സംശയനിവൃത്തിവരുത്താന്‍ തുനിഞ്ഞ് പുതിയ ബന്ധങ്ങളിലേക്ക് തിരിയും.

4. കുട്ടിക്ക് നല്ല മാതൃകകളാകുക .

കുട്ടികള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കേവല രക്ഷിതാക്കളാകുന്നതിന് പകരം അവര്‍ക്ക്  അനുകരിക്കാനും അഭിമാനിക്കാനും കഴിയുന്ന വ്യക്തിത്വത്തിന് ഉടമകളാകണം മാതാപിതാക്കള്‍. വളര്‍ന്നുവരുന്ന പ്രായത്തില്‍ കുട്ടികള്‍ രക്ഷിതാക്കളെയാണ് അനുകരിക്കാന്‍ ശ്രമിക്കുക.

5.രക്ഷിതാക്കളുടേതിന് സമാനമായ ആദര്‍ശവും വ്യക്തിത്വവുമുള്ളവരുമായി കുട്ടിയെ ഇണക്കാന്‍ ശ്രമിക്കണം.

രക്ഷിതാവിനെപ്പോലെ തന്നെ ചിന്തിക്കുന്നവരും മൂല്യങ്ങളില്‍ വിശ്വസിക്കുന്നരുമായ ആളുകള്‍ ലോകത്തുണ്ടെന്ന ബോധ്യം കുട്ടിക്കുണ്ടായിരിക്കണം.

6.മോശം ചിത്രങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും കുട്ടിയെ വിലക്കുന്നുവെങ്കില്‍ അത് കുട്ടിയെ ബോധ്യപ്പെടുത്തിയിരിക്കണം.

7.  മാന്യവും ഇസ്‌ലാമികവുമായ പരിധികള്‍ പാലിച്ചുകൊണ്ട് കുഞ്ഞുങ്ങളുടെ വളര്‍ച്ചാഘട്ടത്തില്‍ അവരുടെ പ്രായത്തിനനുസരിച്ച സംശയങ്ങള്‍ക്ക്് തജന്യമായ  ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിരിക്കണം. ഓര്‍ക്കുക! രക്ഷിതാക്കളില്‍ നിന്നത് ലഭിച്ചില്ലെങ്കില്‍ പിന്നീടത് തെറ്റായ വഴിയിലൂടെ  കുട്ടി മനസിലാക്കാന്‍ സാധ്യതയുണ്ട്

Related Post