ഖുര്‍ആന്‍ ലഘുപരിചയം

quraan

ഖുര്‍ആന്‍ അല്ലാഹുവിന്റെ സന്ദേശമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്.

ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് (പ്രബോധനം)

സ്രഷ്ടാവും ജഗന്നിയന്താവുമായ ഏകദൈവത്തില്‍ നിന്നു പ്രവാചകനായ മുഹമ്മദ് നബി മുഖേന മനുഷ്യനു നല്‍കപ്പെട്ട വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6236 വചനങ്ങളുമുണ്‍ണ്ട്. മക്കയിലും മദീനയിലുമായി അവതരിച്ചു.
അതിനാല്‍ അധ്യായങ്ങളെ ‘മക്കീ’ എന്നും ‘മദനീ’ എന്നും പറയുന്നു. ആദ്യത്തെ ഏതാനും വെളിപാടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കി

മിക്കവയും ഏതെങ്കിലും ഒരു സന്ദര്‍ഭവുമായി ബന്ധപ്പെട്ട് അവതരിച്ചവയാണ്. ഈ കാരണങ്ങളെ അസ്ബാബുന്നുസൂല്‍ (അവതരണകാരണങ്ങള്‍) എന്ന് പറയുന്നു. ഇവ മുഴുവനുമല്ലെങ്കിലും മിക്കതും പണ്ഡിതന്മാര്‍ക്ക് അറിയാം.

വെളിപാടുകള്‍ ആദ്യം പ്രവാചകന്റെ ഓര്‍മയില്‍ ഉറച്ചു. പിന്നീട് അദ്ദേഹം  സഖാക്കള്‍ക്ക് അതേപടി കൈമാറി. അവരത് ഓര്‍ക്കുകയും പിന്നീട് രേഖപ്പെടുത്തുകയും ചെയ്തു. പ്രവാചകന്‍ മരിക്കുമ്പോള്‍ ഖുര്‍ആന്‍ പൂര്‍ണമായോ ഭാഗികമായോ മനഃപാഠമുള്ള 30,000 പേരുണ്‍ണ്ടായിരുന്നു. അവരില്‍ ധാരാളം പേര്‍ എഴുത്തും വായനയും വശമുള്ളവരായിരുന്നു. ഖുര്‍ആന്‍ മുഴുവനായോ ഭാഗികമായോ അവര്‍ എഴുതിവെച്ചു. തോല്‍, എല്ല്, കല്ല്, മരം, തുണി, പാപ്പിറസ് ഇവയായിരുന്നു എഴുത്തുപകരണങ്ങള്‍.

23 വര്‍ഷം കൊണ്ടണ്‍് അല്‍പ്പാല്‍പ്പമായാണ് ഖുര്‍ആന്‍ അവതരിച്ചത്. ഓരോ വര്‍ഷവും പ്രവാചകന്‍ സൂക്തങ്ങള്‍ ക്രമീകരിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തു. വ്രതമാസ(റമദാന്‍)ത്തിലായിരുന്നു ഇത്. ജിബ്രീല്‍ വന്ന് സൂക്തങ്ങള്‍  ക്രമീകരിക്കേണ്ടണ്‍തെങ്ങനെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതുവരെ അവതരിച്ച സൂക്തങ്ങള്‍ ജിബ്രീല്‍ നിര്‍ദേശിച്ച അധ്യായക്രമത്തില്‍ പ്രവാചകന്‍ ജിബ്രീലിനെ ഓതിക്കേള്‍പ്പിച്ചു, പിന്നീട് ജനങ്ങളെയും. പ്രവാചകന്റെ ഈ മാതൃക പിന്തുടര്‍ന്ന് ലക്ഷക്കണക്കിന് മുസ്ലിംകള്‍ പതിനാലു നൂറ്റാണ്ടുകളായി ഖുര്‍ആന്‍ ഓര്‍മയില്‍നിന്ന് ആരാധനയായി പാരായണം ചെയ്തുവരുന്നു.

ഖുര്‍ആന്‍ അല്ലാഹുവിന്റെ സന്ദേശമാണ്. അത് മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അല്ലാഹുവുമായി ബന്ധപ്പെടുന്നു. അല്ലാഹു തങ്ങളോട് സംസാരിക്കുന്നതായും കല്‍പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു.

ഖുര്‍ആന്‍ എന്നാല്‍ വായന എന്നര്‍ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആനാണ്. നൂറുകോടിയിലേറെ ജനങ്ങള്‍ അത് വായിക്കുന്നു. പത്തും ഇരുപതും തവണയല്ല. നൂറും ഇരുന്നൂറും തവണ. ആയിരത്തിനാന്നൂറിലധികം വര്‍ഷങ്ങളായി ഇത് ഇടവിടാതെ തുടര്‍ന്നു വരുന്നു. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും മടുപ്പ് വരുകയില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപ്പിക്കുന്നു. അത് ഹൃദിസ്ഥമാക്കിയവര്‍ അനേകലക്ഷമത്രെ. അര്‍ഥം അറിയുന്നവരും അറിയാത്തവരും അവരിലുണ്ട്. അത് മനപ്പാഠമാക്കിയ അനേകായിരങ്ങളില്ലാത്ത കാലമുണ്ടായിട്ടില്ല.

ഖുര്‍ആന്‍ സ്പര്‍ശിക്കാത്ത ഭാഗങ്ങളില്ല. കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ചരിത്രം, ഭൂമിശാസ്ത്രം, ശരീരശാസ്ത്രം, സാമൂഹികശാസ്ത്രം, തത്വശാസ്ത്രം, മനഃശാസ്ത്രം, കുടുംബകാര്യങ്ങള്‍, സാമ്പത്തികക്രമങ്ങള്‍, രാഷ്ട്രീയനിയമങ്ങള്‍, സദാചാരനിര്‍ദേശങ്ങള്‍, ധാര്‍മികതത്വങ്ങള്‍, സാംസ്‌കാരിക വ്യവസ്ഥകള്‍ എല്ലാം ഖുര്‍ആനിലുണ്ട്.

മാനവതയുടെ മാര്‍ഗദര്‍ശനമാണത്. അതിനാല്‍ ഖുര്‍ആന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. അവന്‍ ആരെന്ന് അത് പറഞ്ഞുതരുന്നു. ജീവിതം എന്താണെന്നും എന്തിനെന്നും എങ്ങനെയാവണമെന്നും വിശദീകരിക്കുന്നു. മരണശേഷം വരാനുള്ളവയെപ്പറ്റി വിവരിക്കുന്നു. പരലോകത്തെപ്പറ്റി പറഞ്ഞുതരുന്നു. സ്വര്‍ഗ  നരകങ്ങളെ?? പരിചയപ്പെടുത്തുന്നു.

പൂര്‍വസമൂഹങ്ങളുടെ നിരവധി ചരിത്ര സംഭവങ്ങള്‍ ഖുര്‍ആന്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ അവയുടെ കാലമേതെന്ന് പറഞ്ഞിട്ടില്ല. മനുഷ്യരാകിയുടെ ഗതകാലനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജീവിതത്തെ ദീപ്തമാക്കുകയെന്ന ഖുര്‍ആന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് ചരിത്രസംഭവങ്ങളെ കാലവുമായി ബന്ധിപ്പിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ മര്‍മങ്ങളില്‍ ശ്രദ്ധ പതിയാന്‍ ആവശ്യമായ സമീപനമാണ് ഖുര്‍ആന്‍ ആദ്യാവസാനം സ്വീകരിച്ചത്.

കാലം കണ്ട ഏറ്റവും കരുത്തുറ്റ വിപ്‌ളവം സൃഷ്ടിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്ധവിശ്വാസികളെ സത്യവിശ്വാസികളും നിരക്ഷരരെ സാക്ഷരരും പ്രാകൃതരെ പരിഷ്‌കൃതരും കാട്ടാളരെ നാഗരികരും പരുഷപ്രകൃതരെ പരമദയാലുക്കളും ക്രൂരരെ കരുണാര്‍ദ്രരും പരാക്രമികളെ പരോപകാരികളും ഭീരുക്കളെ ധീരരും കിരാതരെ സ്‌നേഹമയരുമാക്കി.

സാമൂഹിക ഉച്ചനീചത്വവും സാംസ്‌കാരികജീര്‍ണതയും രാഷ്ട്രീയ അടിമത്തവും ധാര്‍മികത്തകര്‍ച്ചയും സാമ്പത്തികചൂഷണവും ഇല്ലാതാക്കി. അടിമകളുടെയും അധഃസ്ഥിതരുടെയും നില മെച്ചപ്പെടുത്തി. അഗതികള്‍ക്കും അനാഥര്‍ക്കും അവശര്‍ക്കും അശരണര്‍ക്കും ആശ്വാസമേകി. സ്ത്രീകളുടെ പദവി ഉയര്‍ത്തി. കുട്ടികള്‍ക്ക് മുന്തിയ പരിഗണന നല്‍കി.

തൊഴിലാളികള്‍ക്ക് മാന്യത നേടിക്കൊടുത്തു. പാവപ്പെട്ടവര്‍ക്ക് പരിരക്ഷ നല്‍കി. വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബഘടനയെ ഭദ്രവും സമൂഹത്തെ സംസ്‌കൃതവും രാഷ്ട്രത്തെ ക്ഷേമപൂര്‍ണവും ലോകത്തെ പ്രശാന്തവുമാക്കി. നിസ്തുലമായ സാംസ്‌കാരിക ? നാഗരികതകള്‍ക്ക് ജന്മമേകി.

ദൈവികമെന്ന് ഉദ്‌ഘോഷിച്ചുകൊണ്ടു തന്നെ അത് നിരവധി ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെടുത്തി. അവയൊന്നും അന്ന് നിലവിലുണ്ടായിരുന്ന നിഗമനങ്ങളോ സങ്കല്‍പ്പങ്ങളോ ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കാലപ്രവാഹത്തില്‍ പിഴവ് പ്രകടമാകുമായിരുന്നു. അന്നത്തെ ജനത്തിന്  അജ്ഞാതമായിരുന്ന പ്രാപഞ്ചികസത്യങ്ങളും പ്രകൃതിനിയമങ്ങളുമാണ് ഖുര്‍ആന്‍ അനാവരണം ചെയ്തത്. പിന്നിട്ട പതിനാല് നൂറ്റാണ്ടുകളിലൂടെ അവയുടെ സത്യത തെളിയിക്കപ്പെട്ടു.

സ്വയം ദൈവികമെന്ന് അവകാശപ്പെടുന്ന ഏകഗ്രന്ഥം ഖുര്‍ആനാണ്. ഒരക്ഷരം പോലും ഒഴിയാതെ എല്ലാം അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് അതവകാശപ്പെടുന്നു.

അന്ധകാരം മുറ്റിയ അര്‍ധരാത്രിയില്‍ നാല്‍ക്കവലയിലെത്തി മാര്‍ഗമറിയാതെ വിഷമിക്കുന്ന യാത്രക്കാരനു മുന്നില്‍ വെളിച്ചവുമായി വന്നെത്തുന്ന വഴികാട്ടി ഉണ്ടാക്കുന്ന സന്തോഷം വിവരണാതീതമത്രെ. വിശുദ്ധ ഖുര്‍ആന്‍ അത്തരമൊരു വഴികാട്ടിയാണ്. ലോകത്ത് ഒരുപാട് പാതകളുണ്ട്. പക്ഷെ വിജയത്തിന്റെ വഴി ഏതെന്ന് വ്യക്തമല്ല. നന്മയും തിന്മയും ശരിയും തെറ്റും നീതിയും അനീതിയും ധര്‍മവും അധര്‍മവും വിവേചിച്ചറിയാന്‍ ആര്‍ക്കും സ്വയം സാധ്യമല്ല. ജീവിതത്തിന്റെ അര്‍ഥവും ലക്ഷ്യവും കണ്ടെത്താനാവില്ല. മനുഷ്യന്‍ ആരാണെന്നും എവിടെ നിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും എന്തിനാണെന്നും എങ്ങനെയാവണമെന്നും മനസ്സിലാവുകയില്ല. അതിനാല്‍ അവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരധ്യാപകന്‍ അനിവാര്യമാണ്. ഒട്ടും പിഴവു പറ്റാത്ത ഒരു വഴികാട്ടി. ആ മാര്‍ഗദര്‍ശകനാണ് വിശുദ്ധഖുര്‍ആന്‍. ‘ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുന്നു; തീര്‍ച്ച.” (ബനീഇസ്‌റാഈല്‍: 9)??

ഖുര്‍ആന്‍ വിശേഷാല്‍ പതിപ്പ് (പ്രബോധനം)

Related Post