പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാഗ്ദാദിലെ കുല്ലിയത്തു ഹുഖൂഖില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് കെയ്റോ യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും 1962 ല്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇസ് ലാമിക കര്‍മശാസ്ത്രം, ശരീഅത്ത് എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. ബാഗ്ദാദിലെ തന്നെ നിരവധി കോളേജുകളിലും യൂനിവേഴ്സിറ്റികളിലും ഇസ് ലാമിക ശരീഅത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവ്വിഷയകമായി കനപ്പെട്ട 14ഓളം ഗ്രന്ഥങ്ങളും സൈദാന് രചിച്ചു. 1997 ലാണ് ഫൈസല്‍ അവാര്‍ഡിന് അര്‍ഹനായത്.
(islam padashala,27 January 2014)
Arabic
English
Spanish
Russian
Romanian
Hindi
Tagalog
Bengali
Sinhalese
Nepali

