പ്രമുഖ മുസ് ലിം ചിന്തകന്‍ അബ്ദുല്‍കരീം സൈദാന്‍ അന്തരിച്ചു

 

സന്‍ആ: പ്രമുഖ മുസ് ലിം പണ്ഡിതനും ചിന്തകനുംകര്‍മാശാസ്ത്ര വിശാരദനും അന്താരാഷ്ട്ര ഫൈസല്‍ അവാര്‍ഡ് ജേതാവുമായ ഡോ. അബ്ദുല്‍കരീം സൈദാന്‍ അന്തരിച്ചു. ഇറാഖി വംശജനായ സൈദാന്‍ യമനിലെ ജാമിഅത്തുഈമാനില്‍ പ്രഫസറായിരുന്നു. 1921 ല്‍ ബാഗ്ദാദിലാണ് ജനനം.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാഗ്ദാദിലെ കുല്ലിയത്തു ഹുഖൂഖില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് കെയ്‌റോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാന്തര ബിരുദവും 1962 ല്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ഇസ് ലാമിക കര്‍മശാസ്ത്രം, ശരീഅത്ത് എന്നിവയില്‍ അഗ്രഗണ്യനായിരുന്നു. ബാഗ്ദാദിലെ തന്നെ നിരവധി കോളേജുകളിലും യൂനിവേഴ്‌സിറ്റികളിലും ഇസ് ലാമിക ശരീഅത്തില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവ്വിഷയകമായി കനപ്പെട്ട 14ഓളം ഗ്രന്ഥങ്ങളും സൈദാന്‍ രചിച്ചു. 1997 ലാണ് ഫൈസല്‍ അവാര്‍ഡിന് അര്‍ഹനായത്.

(islam padashala,27 January 2014)

Related Post