റമദാനിലെ ചരിത്രദിനങ്ങള്‍ -2

 

റമദാന്‍ പതിനൊന്ന്:

വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

*സഈദിബ്‌നു ജുബൈറിന്റെ രക്തസാക്ഷിത്വം:
ക്രി.714, ഹിജ്‌റ 95 റമദാന്‍ പതിനൊന്നിനാണ് സഈദിബ്‌നു ജുബൈര്‍ ഹജ്ജാജിബ്‌നു യൂസുഫിനാല്‍ വധിക്കപ്പെടുന്നത്. വിജ്ഞാന ദാഹിയായ അദ്ദേഹം ഹജ്ജാജിന്റെ ക്രൂരതകളെ മുഖം നോക്കാതെ എതിര്‍ത്തതാണ് വധിക്കപ്പെടാന്‍ കാരണം.
* ശമാഹീ യുദ്ധത്തിലെ ഉസ്മാനികളുടെ വിജയം:
1578 നവംബര്‍ 11, ഹിജ്‌റ 986 റമദാന്‍ 11ന് ശമാഹീ യുദ്ധത്തില്‍ സഫ്വീനുകള്‍ക്ക് മേല്‍ ഉസ്മാനികള്‍ വിജയിച്ചു. പതിനയ്യായിരം സഫവീന്‍ പടയാളികളാണ് ഈ യുദ്ധത്തില്‍ കൊലചെയ്യപ്പെട്ടത്. അസര്‍ബൈജാനടക്കമുള്ള ഒരു പ്രദേശമാണ് ശമാഹി.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പതിനൊന്ന്:

റമദാന്‍ പന്ത്രണ്ട്

വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

*ഇമാം ഇബ്‌നു ജൗസിയുടെ മരണം:
ക്രി.1200 ജൂണ്‍ 16 ഹിജ്‌റ 597 റമദാന്‍ 12 നാണ് ഇമാം അബുല്‍ ഫറജ് ഇബ്‌നു ജൗസി മരണപ്പെടുന്നത്. ഇസ്്‌ലാമിക ലോകത്ത് എണ്ണപ്പെട്ട ഹദീസ് പണ്ഡിതന്‍മാരിലൊരാളും കര്‍മ്മശാസ്ത്ര വിശാരദനുമായ അദ്ധേഹം ഖുര്‍ആന്‍ വ്യാഖ്യാനം, ഭാഷാ ശാസ്ത്രം തുടങ്ങിയ മേഖലകളിലും നിപുണനായിരുന്നു. 300ല്‍ പരം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
*കെയ്‌റോവിലെ ഇബ്‌നുതൂലൂന്‍ പള്ളിയുടെ നിര്‍മാണം.
ക്രി. 879 മെയ് 7, ഹിജ്‌റ 265 റമദാന്‍ 12 നായിരുന്നു ഈ പള്ളിയുടെ നിര്‍മാണം.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പന്ത്രണ്ട്:

റമദാന്‍ പതിമൂന്ന്

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്

* ഇഞ്ചീല്‍ അവതീര്‍ണമായ ദിവസം:
ഈസാ നബി(അ)ക്ക് ഇഞ്ചീല്‍ അവതരിപ്പിച്ച് കൊടുത്തത് റമദാന്‍ പതിമൂന്നിനായിരുന്നു.
* ഉമര്‍ (റ) വിന്റെ ഫലസ്തീന്‍ പ്രവേശവും ബൈത്തുല്‍ മഖ്ദിസ് വിജയവും
ക്രി. 636 ഓക്ടോബര്‍ 18, ഹിജ്‌റ 15 റമദാന്‍ പതിമൂന്നിനാണ് ഉമറുബ്‌നുല്‍ ഖത്താബ് (റ) ഫലസ്തീനിലെത്തുന്നത്. ശ്യാം പ്രദേശങ്ങള്‍ ഇസ്്‌ലാമിന് കീഴില്‍ വരുന്നത് ഇതോടെയാണ്. വിശുദ്ധ നഗരങ്ങള്‍ ഉമറിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പതിമൂന്ന്

റമദാന്‍ പതിനാല്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

അസ്ഹര്‍ പള്ളിയുടെ ശിലാസ്ഥാപനം:
ക്രി. 970 ജൂലൈ 20, ഹിജ്‌റ 359 റമദാന്‍ 14നാണ് കയ്‌റോവിലെ പ്രസിദ്ധ അല്‍ അസ്ഹര്‍ മസ്ജിദിന്റെ ശിലാസ്ഥാപനം നടന്നത്. ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കൊണ്ടാണ് അതിന്റെ പണിപൂര്‍ത്തിയായത്.
* മുഹമ്മദ് അലി ബാഷയുടെ വിയോഗം:
ഈജിപ്ത്യന്‍ ഭരണാധികാരിയായിരുന്ന മുഹമ്മദ് അലി ബാഷ 1849 ആഗസ്റ്റ് 3, ഹിജ്‌റ 1269 റമദാന്‍ 14 നാണ് മരണപ്പെട്ടത്.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പതിനാല്:

റമദാന്‍ പതിനഞ്ച്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

* റഷ്യക്കെതിരില്‍ ഉസ്മാനീ ഖിലാഫത്തിന്റെ വിജയം
1809 ഓക്ടോബര്‍ 24, ഹിജ്‌റ 1224 റമദാന്‍ പതിനഞ്ചിനാണ് ഉസ്മാനീ ഖിലാഫത്ത് താത്താരീജാ യുദ്ധത്തില്‍ റഷ്യയെ പരാജയപ്പെടുത്തിയത്. പതിനായിരം റഷ്യന്‍ പടയാളികളാണ് പ്രസ്തുത യുദ്ധത്തില്‍ വധിക്കപ്പെട്ടത്.
*ഹുസൈന്‍ (റ) വിന്റെ ജനനം:
ക്രി. 625 മാര്‍ച്ച് 1, ഹിജ്‌റ വര്‍ഷം 3 റമദാന്‍ 15 നാണ് അലിയ്യിബ്‌നു അബീത്വാലിബിന്റെ പുത്രനും നബിയുടെ പൗത്രനുമായ ഹുസൈന്‍(റ) ജനിക്കുന്നത്.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പതിനഞ്ച്:

റമദാന്‍ പതിനാറ

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

*പ്രശസ്ത ചരിത്രകാരന്‍ മുഖ്്്‌രീസിയുടെ മരണം:
ക്രി. 1442 ജനുവരി 27, ഹിജ്‌റ 845 റമദാന്‍ 16 നാണ് അഹ്്മദിബ്‌നു അലീ മുഖ്്്‌രീസി മരണപ്പെട്ടത്.
* നെപ്പോളിയന്റെ പതനം:
ക്രി. 1799 ഫെബ്രുവരി 20, ഹിജ്‌റ 1213 റമദാന്‍ 16 നാണ് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ വിശ്വലോകം കീഴടക്കാനുള്ള പോരാട്ടങ്ങളുടെ പരാജയം സംഭവിക്കുന്നത്.

റമദാന്‍ പതിനേഴ്

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

ബദര്‍ യുദ്ധം:
ക്രി. 623 മാര്‍ച്ച്, ഹിജ്‌റ 2 റമദാന്‍ 17 നാണ് റസൂലിന്റെ നേതൃത്വത്തില്‍ മുസ്്‌ലിംകള്‍ മക്കാ മുശ്‌രിക്കുകളുമായി ഏറ്റുമുട്ടിയത്. ഇസ്്‌ലാമിക ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ പോരാട്ടമാണ് ബദ്ര്‍ യുദ്ധം. ശത്രുക്കള്‍ക്കെതിരെയുള്ള മുസ്്‌ലിംകളുടെ ആദ്യ പോരാട്ടവും ആദ്യ വിജയവുമായിരുന്നു ഇത്. ഫുര്‍ഖാന്‍ യുദ്ധം എന്നും ഇതിന് പേരുണ്ട്.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പതിനേഴ്

റമദാന്‍ പതിനെട്ട്

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

*ഖാലിദുബ്‌നു വലീദിന്റെ മരണം:
ക്രി. 642 ആഗസ്ത് 20, ഹിജ്‌റ 21 റമദാന്‍ 18നാണ് ‘സൈഫുല്ലാഹ്’ എന്നപേരില്‍ അറിയപ്പെട്ട പ്രമുഖ സ്വഹാബിവര്യന്‍ ഖാലിദിബ്‌നു വലീദ് മരണപ്പെടുന്നത്. പേര്‍ഷ്യ, റോം തുടങ്ങിയ മഹാ സാമ്രാജ്യങ്ങളെ ഇസ്്‌ലാമിന്റെ കീഴില്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. ഇസ്്‌ലാമിന്റെ വ്യാപനത്തിനായി അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദില്‍ തന്റെ മുഴുജീവിതവും ചിലവഴിച്ച സഹാബിയായിരുന്നു ഖാലിദ്.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പതിനെട്ട്

റമദാന്‍ പത്തൊമ്പത്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്‍

*പ്രമുഖ പണ്ഡിതന്‍ ശുക്‌രിആലൂസി ജനിച്ചു.
ഇറാഖിലെ പ്രമുഖ പണ്ഡിതനും ഭാഷവിദഗ്ധനുമായിരുന്നു ശുക്‌രിആലൂസി. അന്‍ബാറിലെ ഫുറാത്വ് തടാകതീരത്തുള്ള ആലൂസിലാണ് ഇദ്ദേഹം ജനിച്ചത്. ബാഗ്ദാദിലെ ആദ്യവര്‍ത്തമാനപത്രമായി അറിയപ്പെടുന്ന സുര്‍റാഅ് ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. അറബിയിലെ നിരവധി മാഗസിനുകളില്‍ ഇദ്ദേഹം ലേഖനങ്ങളെഴുതിയിരുന്നു.

തുടർന്ന് വായിയ്ക്കുക: റമദാന്‍ പത്തൊമ്പത്:

റമദാന്‍ ഇരുപത്:

വിവരങ്ങൾ
വിഭാഗം: റമദാനിലെ ചരിത്രദിനങ്ങള്

മക്കാവിജയം
ഹുദൈബിയാ സന്ധി കഴിഞ്ഞു രണ്ടുവര്‍ഷമായപ്പോഴേക്കും സന്ധിവ്യവസ്ഥകള്‍ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ലംഘിച്ചു. അതിനെത്തുടര്‍ന്ന് പതിനായിരം മുസ്ലിംകളോടൊന്നിച്ച് നബി മക്കയിലേക്ക് പുറപ്പെട്ടു. മുസ്ലിംകളുടെ ശക്തിയും സംഖ്യാബലവും കണ്ട് ഭയപ്പെട്ട മക്കയിലെ ബഹുദൈവവിശ്വാസികള്‍ ഒരു ഏറ്റുമുട്ടലിനു തയ്യാറായില്ല.
തികച്ചും രക്തരഹിതമായ ഒരു മുന്നേറ്റത്തിലൂടെ മക്ക മുസ്ലിംകള്‍ക്കധീനമായി. 8 വര്‍ഷം മുമ്പ് മക്ക വിട്ടുപോകേണ്ടി വന്ന നബിയും അനുചരന്മാരും അന്തസ്സോടെ മക്കയില്‍ പ്രവേശിച്ചു. കഅ്ബയിലെ വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. അവിടെ ഏകദൈവാരാധന പുനഃസ്ഥാപിച്ചു. തന്നോടും അനുചരന്മാരോടും വളരെ നിന്ദ്യമായും ക്രൂരമായും പെരുമാറിയ മക്കക്കാര്‍ക്ക് നബി പൊതുമാപ്പ് നല്‍കി. അദ്ദേഹം അവരോട് പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല.

Related Post