റമദാനില്‍ വിട്ടുപോയ നോമ്പ് ശഅ്ബാനില്‍ ?

 
എഴുതിയത് : ശൈഖ് യൂസുഫുല്‍ ഖറദാവി

sabanil nombu

റമദാനില്‍ വിട്ടുപോയ നോമ്പ് ശഅ്ബാനില്‍ നോറ്റുവീട്ടാമോ?
…………………………………………….
റമദാനില്‍ വിട്ടുപോയ നോമ്പ് അടുത്ത റമദാന് മുമ്പായി ഏതുമാസത്തിലും നോറ്റുവീട്ടാവുന്നതാണ്. റമദാനില്‍ വിട്ട നോമ്പ് നോറ്റുവീട്ടാന്‍ ഒരു മുസ് ലിമിന്റെ മുമ്പില്‍ നീണ്ട പതിനൊന്നുമാസങ്ങളുണ്ടെന്നര്‍ഥം. ഇസ് ലാമികശരീഅത്ത് നല്‍കിയ ഒരു സൗകര്യമാണിത്.ഇതനുസരിച്ച് റമദാനെ തൊട്ടുവരുന്ന ശവ്വാലില്‍തന്നെ നോമ്പ് നോല്‍ക്കാം. ഇതാണ് അത്യുത്തമം എന്ന കാര്യത്തില്‍ സംശയമില്ല. കാരണം , സ്വന്തം ജീവിതകാലത്തെക്കുറിച്ച് ആര്‍ക്കും ഒരു ഉറപ്പുമില്ലല്ലോ. അതിനാല്‍ ,മുന്‍കരുതല്‍ എന്ന നിലയിലും പാരത്രികലാഭം പരിഗണിച്ചും ബാധ്യതകള്‍ എത്രയും വേഘം ചെയ്തുതീര്‍ക്കുന്നതാണ് നല്ലത്. ഇനി, പ്രതികൂലാവസ്ഥയോ അനാരോഗ്യമോ കൃത്യാന്തരബാഹുല്യമോ ഹേതുവായി അതിന് സാധിച്ചിട്ടില്ലെങ്കില്‍ അത് ശഅ്ബാനില്‍ തന്നെ ചെയ്യണം. കടം വീട്ടാനുള്ള അവധി അതോടെ തീരുകയാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) പലപ്പോഴും ഇങ്ങനെയാണ് ചെയ്തിരുന്നത്. അതില്‍ തെറ്റില്ല എന്നര്‍ഥം . ഇങ്ങനെ ചെയ്യാമോ എന്ന കാര്യത്തില്‍ സംശയമുള്ള ചിലരുണ്ട്. പ്രസ്തുത സംശയത്തിന് യാതൊരുടിസ്ഥാനവുമില്ല. എല്ലാ മാസങ്ങളും റമദാനിലെ വിട്ട നോമ്പ് നോറ്റുവീട്ടാന്‍ പറ്റിയതാണ്.

 

Related Post