മുര്‍സിക്ക് ഉജ്ജ്വല സ്വീകരണം.

 

mursi-india

ജനാധിപത്യവിപ്ലവത്തിലൂടെ അധികാരത്തിലേറിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് രാഷ്ട്രപതി ഭവനില്‍

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ ചേര്‍ന്ന് മുര്‍സിയെ സ്വീകരിച്ചു. ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച മുഹമ്മദ് മുര്‍സി പാര്‍ലമെന്റ് അംഗങ്ങളെ പരിചയപ്പെട്ടു.
മൂന്നു ദിവസം ഇന്ത്യയില്‍ ചെലവഴിക്കുന്ന മുര്‍സി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി പ്രതിനിധി തല ചര്‍ച്ച നടത്തും. അദ്ദേഹം ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുമായും വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയിലെ വ്യവസായ ചേംബര്‍ നടത്തുന്ന പരിപാടിയിലും മുഹമ്മദ് മുര്‍സി പങ്കെടുക്കും. ഈജിപ്തുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതതിന് പ്രസിഡിന്റെ സന്ദര്‍ശനം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഈജിപ്തുമായുള്ള ഉഭയകക്ഷി വ്യാപാരം കൂടിവരുകയണ്. നിലവില്‍ 5.5 ബില്യണ്‍ ഡോളറിന്റെ വിനിമയമാണ് നടക്കുന്നത്. ഇന്ത്യ ഈജിപ്തിന്റെ ഏഴാമത് വലിയ വ്യപാര പങ്കാളിയും കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുമാണുള്ളത്. 50 ഓളം ഇന്ത്യന്‍ കമ്പനികളാണ് ഈജിപ്തില്‍ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്നത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുഹമ്മദ് മുര്‍സിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊര്‍ജിതാമാക്കാനും,സഹകരണം മെച്ചപ്പെടുത്താനും തീരുമാനിച്ചതായി  നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിറിയ പാലസ്തീന്‍ പ്രശ്‌നങ്ങളില്‍ നയതന്ത്ര സംഭാഷണങ്ങളിലൂടെ പരിഹാരം കാണുമെന്നും നേതാക്കള്‍ പറഞ്ഞു.

 

Related Post