അമേരിക്കന്‍ വിമര്‍ശനം; സമീറാ ഇബ്രാഹീമിന് ധീരതാ പുരസ്‌കാരം ലഭിച്ചേക്കില്ല

വാഷിങ്ടണ്‍: അമേരിക്കയെ വിമര്‍ശിച്ചതിനാല്‍ ഈജിപ്ഷ്യന്‍ മനുഷ്യാവകാശപ്രവര്‍ത്തക സമീറാ ഇബ്രാഹീമിന് ധീരതയ്ക്കുള്ള പുരസ്‌കാരം അമേരിക്ക നല്‍കിയേക്കില്ല. സമീറ ഉള്‍പ്പെടെയുള്ള 10 വനിതകള്‍ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കുമെന്ന് ഈയാഴ്ചയാണ് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പഖ്യാപിച്ചത്. യു.എസ് നയതന്ത്രകാര്യാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നവിധത്തില്‍ സമീറ ട്വിറ്ററിലൂടെ പരാമര്‍ശം നടത്തിയതാണ് പുരസ്‌കാരം നല്‍കുന്നതില്‍നിന്ന് അമേരിക്കയെ പിന്തിരിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇന്നലെ നടക്കുമെന്നറിയിച്ച പുരസ്‌കാരവിതരണം നീട്ടിവച്ചതായി യു.എസ് വിദേശകാര്യവക്താവ് വിക്ടോറിയ നുളന്റ് പറഞ്ഞു. സമീറയുടെ അഭിപ്രായത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും നുളന്റ് പറഞ്ഞു

Related Post