അങ്കാറ : സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് നേരെ തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ അതിരൂക്ഷ വിമര്‍ശനം. ബശ്ശാര്‍ കശാപ്പുകാരനാണെന്നും പതിനായിരങ്ങളെ കൊന്നൊടുക്കിയതിന്റെ പേരില്‍ അയാള്‍ വിചാരണ ചെയ്യപ്പെടുമെന്നും ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. ദൈവഹിതത്താല്‍ ഈ കൊലയാളിക്ക് ഈ ലോകത്ത് തന്നെ അതിനുള്ള ഫലം ലഭിക്കുമെന്നും അപ്പോള്‍ നാം അതിന്റെ പേരില്‍ അല്ലാഹുവെ സ്തുതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവരോട് കാണിക്കാന്‍ ധൈര്യപ്പെടാത്ത ധീരത തൊട്ടിലില്‍ കിടക്കുന്ന കുട്ടികളോട് കാണിക്കുന്നതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അങ്കാറയില്‍ ഒരു പരിപാടിയില്‍ ഉര്‍ദുഗാന്‍ അസദിന് താക്കീത് നല്‍കി.