യു എ ഇയില്‍ രണ്ടായിരത്തിലധികം പേര്‍ ഇസ്‌ലാം സ്വീകരിച്ചു

അബൂദബി:  2013 ല്‍ യു എ ഇയില്‍ വിവിധ രാജ്യക്കാരായ islam.... രണ്ടായിരം പേര്‍ ഇസ്‌ലാം സ്വീകരിച്ചു. ലോകജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തങ്ങളുടെ വിശ്വാസപരിവര്‍ത്തനം നടത്തുന്നത് ഇസ്‌ലാമിലേക്കാണെന്ന് ഇതു

സൂചിപ്പിക്കുന്നു. ഫിലിപ്പീന്‍സ്, ചൈന, ഇന്ത്യ, ശ്രീലങ്ക, തായ്‌ലാന്റ്, കാമറൂണ്‍, കെനിയ, നൈജീരിയ, യു എസ് എ, ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍, അയര്‍ലാന്റ്, ആസ്രത്രേലിയ, മ്യാന്‍മര്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇസ്‌ലാം സ്വീകരിച്ചവരിലുള്‍പ്പെടുമെന്ന് ദാര്‍ അല്‍ബേര്‍ സൊസൈറ്റി സെന്റര്‍ ഡയറക്ടര്‍ റാശിദ് അല്‍ ജുനൈബി പറഞ്ഞു.

ദാറുല്‍ ബിര്‍റ് സൊസൈറ്റി പുറത്തു വിട്ട കണക്കു പ്രകാരം 2015 പേരാണ് 2013 ല്‍ ഇസ്‌ലാം സ്വീകരിച്ചത്. 2012 ല്‍ 1907 പേരായിരുന്നു ഇത്. 2011 ലും 2010 ലും യഥാക്രമം 1380 പേരും 1500 പേരുമാണ് യു എ ഇയില്‍ ഇസ്‌ലാം സ്വീകരിച്ചത്. യു എ ഇയില്‍ വിവിധമതസ്ഥരെ ഇസ്‌ലാമിലേക്കു കടന്നുവരാന്‍ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന കാരണം ഇസ്‌ലാമിന്റെ സമത്വവീക്ഷണവും  യുക്തിസഹമായ അധ്യാപനങ്ങളും ആണെന്ന് സെന്റര്‍ വിലയിരുത്തുന്നു. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മുഖം സഹോദര സമുദായങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ഇനിയും രംഗത്തിറങ്ങേണ്ടതുണ്ടെന്ന് സെന്റര്‍ വ്യക്തമാക്കി.

(islam padashala,28 January 2014)

Related Post